12 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്​ഥാന തൊഴിലാളികൾ പിടിയിൽ

നെയ്യാറ്റിൻകര: പുളുങ്കുടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ എക്സൈസ് ഇൻറലിജൻസി​െൻറയും ഷാഡോ സംഘത്തി​െൻറയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രണ്ടുപേർ പിടിയിൽ. ഝാർഖണ്ഡ് സ്വദേശികളായ മനോഹർ സ്വർണകർ (28), വിശ്വജിത് സ്വർണകർ(26) എന്നിവരെയാണ് പിടികൂടിയത്. ചെറുപൊതികളായി ഇവർ വിൽപന നടത്തുകയായിരുന്നെന്ന് പറഞ്ഞു. അഞ്ച് ലക്ഷത്തിലേറെ രൂപ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്. ദിവസങ്ങളായി ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് അറസ്റ്റ്. ട്രയിൻമാർഗവും മറ്റുമാണ് കിലോ കണക്കിന് കഞ്ചാവ് കൊണ്ടുവന്ന് വിൽപന നടത്തുന്നത്. നെയ്യാറ്റിൻകര എക്സൈസ് സി.ഐ എ.ജെ. ബെഞ്ചമി​െൻറ നിർദേശത്തെ തുടർന്ന് ഇൻസ്പെക്ടർ വി. കോമളൻ, പ്രിവൻറിവ് ഓഫിസർമാരായ ആർ. വിജയൻ, കെ. ഷാജി, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.എസ്. അനീഷ്, കെ.ജെ. ജയകൃഷ്ണൻ, വി. വിജേഷ്, ജി. ഹരികുമാർ, എൻ. സുബാഷ്കുമാർ, ജി. രാഗേഷ്ഖന്ന, സനൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.