ഇന്ധനവില ജി.എസ്​.ടിയിൽ ഉൾ​െപ്പടുത്തണം; കേരള കോൺഗ്രസ്​ (എം) ധർണ സംഘടിപ്പിച്ചു

തിരുവനന്തപുരം: ഇന്ധനവില ജി.എസ്.ടിയിൽ ഉൾെപ്പടുത്തണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) കേന്ദ്ര സർക്കാർ ഒാഫിസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ജി.പി.ഒ ഒാഫിസിന് മുന്നിൽ ജില്ല പ്രസിഡൻറ് കൊട്ടാരക്കര പൊന്നച്ചൻ ഉദ്ഘാടനം ചെയ്തു. പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തി വില കുറക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ധനവില വർധിക്കുന്നതിനെ അനുകൂലിച്ച് സംസാരിച്ച കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം കേരളത്തിന് ബാധ്യതയായി മാറും. ഇന്ധനവില വർധിപ്പിക്കുന്നത് രാജ്യത്ത് ശൗചാലയങ്ങൾ നിർമിക്കാനാണെന്ന അദ്ദേഹത്തി​െൻറ പ്രസ്താവന അപക്വമാണ്. നേതാക്കളായ താന്നിവിള ശശിധരൻ, ജോർജ് ഡി. വർഗീസ്, ജോൺ റോബർട്ട്, എസ്.എൽ.വി സദാനന്ദൻ, വട്ടിയൂർക്കാവ് അനിൽകുമാർ, സി.ആർ. സുനു, കള്ളിക്കാട് സുരേന്ദ്രൻ, അമ്പൂരി സാബു, നെയ്യാറ്റിൻകര ധർമരാജൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.