കഞ്ചാവുമായി ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവും കൂട്ടാളിയും അറസ്​റ്റിൽ

നെടുമങ്ങാട്: ഒരു കിലോയിലേറെ . ഡി.വൈ.എഫ്.ഐ നേതാവ് പാങ്ങോട് മരുതമൺ റുക്സാന മൻസിലിൽ ഫക്രുദ്ദീൻ (27), പാങ്ങോട് പഴവിള കോട്ടൂരാൻ ഹൗസിൽ നിഹാസ് (27) എന്നിവരെയാണ് കഞ്ചാവുമായി നെടുമങ്ങാട് എക്സൈസ് സംഘം പിടികൂടിയത്. സംഘം കഞ്ചാവ് കടത്താൻ ഉപയോഗിക്കുന്ന ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഫക്രുദ്ദീെനന്ന് പൊലീസ് പറഞ്ഞു. നെടുമങ്ങാട് പനവൂർ മേഖലകളിലെ പ്രഫഷനൽ കോളജ് വിദ്യാർഥികൾക്ക് വേണ്ടി പാക്കറ്റുകളാക്കിയാണ് ഇവർ കഞ്ചാവ് കടത്തുന്നതെന്നും റേഞ്ച് ഇൻസ്പെക്ടർ എസ്.ജി. അരവിന്ദ് അറിയിച്ചു. എക്സൈസ് പ്രിവൻറിവ് ഓഫിസർമാരായ ബി. നവാസ്, എം. ബിജുലാൽ, വി. സജി, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്. ബിജു, പി.എസ്. സുജിത്, കെ. അഭിലാഷ്, കൃഷ്ണകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.