പാറശ്ശാല: സെൻറര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ) കേരളശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിെൻറ സഹകരണത്തോടെ പാറശ്ശാല ഭാരതീയ വിദ്യാപീഠം സ്‌കൂളില്‍ ഓസോണ്‍ ദിനാചരണം സംഘടിപ്പിച്ചു. ബോധവത്കരണ സെമിനാറും ക്വിസ് മത്സരവും നടന്നു. സിസ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ്‌കുമാര്‍ അധ്യക്ഷതവഹിച്ചു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ആര്‍. സലൂജ ഉദ്ഘാടനം നിര്‍വഹിച്ചു. കേരള സര്‍വകലാശാല ശാസ്ത്ര വിഭാഗം ഡീന്‍ ഡോ. എ. ബിജുകുമാര്‍, ശാസ്ത്ര പ്രചാരക സമിതി അംഗം ഡോ. സി.പി. അരവിന്ദാക്ഷന്‍, ഡോ. സി.കെ. പീതാംബരന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. എ.കെ. ശിവകുമാര്‍ ക്വിസ് മാസ്റ്ററായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.