മലയിൻകീഴ്: . ഇ.എം.എസ് മെമ്മോറിൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അടിച്ചുതകർത്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. ആക്രമണകാരണം വ്യക്തമായിട്ടില്ല. ബൈക്കുകളിലെത്തിയ ആറംഗസംഘമാണ് ക്ലബ് തകർത്തതെന്ന് സി.പി.എം ആരോപിച്ചു. ടി.വി, ഫർണിചർ എന്നിവയും നശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ ഡി.വൈ.എഫ്.ഐ മലയം യൂനിറ്റ് പ്രസിഡൻറ് ശ്യാം (27), സെക്രട്ടറി ജിനേഷ് (24) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്യാമിന് തലക്ക് പരിക്കേറ്റിട്ടുണ്ട്. ആയുധങ്ങളുമാെയത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു. ചൂഴാറ്റുകോട്ട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആർ.എസ്.എസുകാരാണ് പിന്നിലെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും സി.പി.എം വിളപ്പിൽ ഏരിയ കമ്മിറ്റി സെക്രട്ടറി പുത്തൻകട വിജയൻ ആവശ്യപ്പെട്ടു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. റൂറൽ എസ്.പി, മലയിൻകീഴ് സി.ഐ, ഏരിയ കമ്മിറ്റി സെക്രട്ടറി പുത്തൻകടവിജയൻ എന്നിവർ സ്ഥലം സന്ദർശിച്ചു. മലയം ജങ്ഷനിൽ പ്രതിഷേധപ്രകടനവും യോഗവും നടന്നു. മലയിൻകീഴ് പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് ഇരുകൂട്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.