ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനർഹർ കയറിക്കൂടുന്നു ^കെ.വി. തോമസ്​

ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനർഹർ കയറിക്കൂടുന്നു -കെ.വി. തോമസ് തിരുവനന്തപുരം: അനർഹരായവർ കയറിക്കൂടുന്നത് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രധാനപ്രശ്നങ്ങളിൽ ഒന്നാണെന്ന് മുൻ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ് എം.പി. കേരളത്തിെല സ്കൂൾ വിദ്യാഭ്യാസത്തി​െൻറ ഭാവി എന്ന വിഷയത്തിൽ ഫിജീഹ-ഓസ്വാൽ ബുക്സ് സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാശ്രയ മെഡിക്കൽ പ്രവേശനരംഗത്തുവരെ ഇതുകാണാനായി. കേരളത്തിൽനിന്ന് പതിനായിരക്കണക്കിന് വിദ്യാർഥികളാണ് ഇതര സംസ്ഥാനങ്ങളിൽ പോയി പഠനം നടത്തുന്നത്. ഇവർക്ക് കേരളത്തിൽതന്നെ പഠനസൗകര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകജോലിക്ക് ലഭിക്കുന്ന മാന്യതയും അംഗീകാരവും മറ്റു ജോലികൾക്ക് ലഭിക്കില്ലെന്ന് 33 വർഷത്തെ അധ്യാപക േജാലിയിൽനിന്ന് ബോധ്യപ്പെട്ടയാളാണ് താനെന്നും മന്ത്രി പറഞ്ഞു. ഓരോ കുട്ടിയുടെയും അഭിരുചി, കഴിവ്, വൈകല്യം എന്നിവ മനസ്സിലാക്കി വേണം വിദ്യാഭ്യാസത്തിൽ മാറ്റം കൊണ്ടുവരാൻ. അടിസ്ഥാനസൗകര്യങ്ങൾ പല സ്കൂളുകളിൽ ഇന്നും അന്യമാണ്. പെൺകുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ പോലും കക്കൂസുകളില്ല. നിലവിലെ വിദ്യാഭ്യാസരംഗത്ത് വലിയൊരുമാറ്റം പ്രകടമായിട്ടുണ്ട്. നല്ല ബുക്കുകൾ കുട്ടികൾക്ക് വായിക്കാൻ സാഹചര്യമൊരുങ്ങണമെന്നും കെ.വി. തോമസ് പറഞ്ഞു. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ്, കോളജ് വിദ്യാഭ്യാസ ഡയറക്ടർ എം.എസ്. ജയ, ഓസ്വാൽ ബുക്സ് മാർക്കറ്റിങ് ഡയറക്ടർ പ്രശാന്ത് ജയിൻ എന്നിവർ സംസാരിച്ചു. ഫിജീഹ പ്രസിഡൻറ് ഡോ.എൻ. ആനന്ദ്, സ്കൂൾ പ്രിൻസിപ്പൽമാർ, എസ്.സി.ഇ.ആർ.ടി, എസ്.ഐ.ഇ.ടി, ഡി.എച്ച്.എസ്.ഇ, സർവശിക്ഷാ അഭിയാൻ എന്നിവിടങ്ങളിലെ വിദഗ്ധരും പങ്കെടുത്തു. ഫിജീഹ തയാറാക്കിയ പ്രത്യേക മാർഗനിർദേശങ്ങളുടെ പ്രകാശനവും കെ.വി. തോമസ് നിർവഹിച്ചു. കേരളത്തിൽനിന്നുള്ള വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ ഓസ്വാൽ ബുക്സ് മാർക്കറ്റിങ് ഡയറക്ടർ പ്രശാന്ത് ജയിൻ പ്രഖ്യാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.