ബിസ്കറ്റ്​ ലോറി മറ്റൊരു ലോറിയിലിടിച്ചു; റോഡിൽ വീണ പെട്ടികൾ കാലിയാക്കി നാട്ടുകാർ

ഓച്ചിറ: അനധികൃതമായി ദേശീയപാതയിൽ പാർക്ക് ചെയ്ത മണൽ കയറ്റിയ ടോറസ് ലോറിക്ക് പിന്നിൽ ബിസ്കറ്റ് കയറ്റിവന്ന ലോറിയിടിച്ചു. ബിസ്കറ്റ് ലോറിയുടെ ഒരു ഭാഗം തകർന്നു. ചങ്ങൻകുളങ്ങര ജങ്ഷന് സമീപം പുലർച്ചെയാണ് അപകടം. പാർക്കിങ് ലൈറ്റ് ഇടാതെ ടോറസ് റോഡിൽ പാർക്ക് ചെയ്തതാണ് അപകടം വരുത്തിയത്. ആലുവായിൽ നിന്നും ബ്രിട്ടാണിയ ബിസ്ക്കറ്റുമായി തിരുവനന്തപുരത്തേക്ക് പോയ ലോറിയാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഇടത് ഭാഗം തകർന്ന് ബിസ്കറ്റ് പെട്ടികൾ റോഡിലേക്ക് തെറിച്ചു വീണു. വഴിയാത്രക്കാർ അവരെ കൊണ്ട് കഴിയുന്ന രീതിയിൽ ബിസ്കറ്റുകൾ വാരി എടുത്ത് റോഡ് ക്ലീനാക്കി. കൂടുതൽ ആളുകൾ എത്തും മുമ്പേ ഓച്ചിറ പൊലീസ് സ്ഥലത്തെത്തി ബിസ്കറ്റ് പെട്ടികൾക്ക് സംരക്ഷണം ഒരുക്കി. ലോറിയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളു. പരിക്കേൽക്കാതെ ഡ്രൈവർ രക്ഷപ്പെട്ടു. പുനലൂർ- മൂവാറ്റുപുഴ റോഡ് തകർന്നു; പുനർനിർമാണത്തിന് നടപടിയില്ല പത്തനാപുരം: പുനലൂര്‍-മൂവാറ്റുപുഴ പ്രധാന പാത തകര്‍ന്ന് മാസങ്ങളായിട്ടും പുനർനിർമാണത്തിന് നടപടിയില്ല. പുനലൂരിനും പത്തനാപുരത്തിനുമിടയിലുള്ള 13 കിലോമീറ്റര്‍ റോഡാണ് തകര്‍ന്നത്. പാതയുടെ പലഭാഗങ്ങളിലും ആഴത്തിലുള്ള കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ അപകടങ്ങളും പതിവായി. അപകടത്തില്‍ പെടുന്നവ അധികവും ഇരുചക്രവാഹനങ്ങള്‍ ആണെങ്കിലും, മറ്റ് വാഹനങ്ങള്‍ക്ക് ഗര്‍ത്തങ്ങളില്‍ വീണ് കേടുപാടുകള്‍ സംഭവിക്കുന്നതും പതിവാണ്. നെല്ലിപ്പള്ളി, മുക്കടവ്, അലിമുക്ക്, പിറവന്തൂര്‍, ചെമ്മാന്‍പാലം, പത്തനാപുരം ടൗണ്‍, കല്ലുംകടവ് തുടങ്ങിയ ഇടങ്ങളില്‍ റോഡ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മഴ ശക്തമായതോടെ റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞ് അപകടങ്ങൾ കൂടിയിട്ടുണ്ട്. ശബരിമല സീസണില്‍ കുഴിയടപ്പ് നടത്തുന്നതല്ലാതെ 10 വര്‍ഷമായി അറ്റകുറ്റപ്പണി ഒന്നും നടത്തിയിട്ടില്ല. പുനലൂര്‍ -മൂവാറ്റുപുഴ പാത കെ.എസ്.ടി.പി.എ ഏറ്റെടുത്തതിനാല്‍ പൊതുമരാമത്ത് വകുപ്പ് റോഡ് നവീകരിക്കാൻ തയാറല്ല. ഇതരസംസ്ഥാന ചരക്കു ലോറികളടക്കം ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. പാതയുടെ തകർച്ചയിൽ പ്രതിഷേധിച്ച് നാട്ടുകാർ കുഴികളിൽ വാഴ നട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.