ഡോ. ബി.എ. രാജാകൃഷ്​​ണ​െൻറ വേർപാട്​ കൊല്ലത്തിന്​ തീരാനഷ്​ടം

കൊല്ലം: മാധ്യമ-വ്യവസായിക-സമൂഹിക രംഗങ്ങളിൽ നിറഞ്ഞുനിന്ന ഡോ.ബി.എ. രാജാകൃഷ്ണ​െൻറ വിയോഗം കൊല്ലത്തിന് കനത്ത നഷ്ടമായി. സമൂഹത്തി​െൻറ നനാതുറകളിലുള്ളവർ അേദ്ദഹത്തി​െൻറ വേർപാടിൽ അനുശോചിച്ചു. കലാ-സാംസ്കാരിക രംഗത്ത് രാജകൃഷ്ണൻ നൽകിയ സംഭാവനകൾ കാലത്തെ അതിജീവിക്കുന്നതാണെന്ന് എൻ.കെ. പേമചന്ദ്രൻ എം.പി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരളത്തിലെ പൊതുസമൂഹത്തിനും മാധ്യമരംഗത്തിനും വിശിഷ്യാ കൊല്ലത്തി​െൻറ കലാ-സാംസ്കാരിക രംഗത്തിനും കനത്ത നഷ്ടമാണ് രാജകൃഷ്ണ​െൻറ നിര്യാണത്തിലൂടെ ഉണ്ടായതെന്നും അദ്ദേഹം അനുസ്മരിച്ചു. എല്ലാവിഭാഗം ജനങ്ങളുടെയും സ്നേഹവിശ്വാസങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞ രാജാകൃഷ്ണ​െൻറ നിര്യാണം പൊതുജീവിതത്തിന് കനത്ത നഷ്ടമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉറ്റ സുഹൃത്തുകൂടിയായിരുന്നു അദ്ദേഹമെന്നും കാനം അനുസ്മരിച്ചു. കൊല്ലത്തി​െൻറ പൊതുജീവിതത്തിന് നികത്താനാകാത്ത നഷ്ടമാണ് രാജാകൃഷ്ണ​െൻറ നിര്യാണം മൂലം ഉണ്ടായിട്ടുള്ളതെന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ്ബാബു പറഞ്ഞു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ. ഗുരുദാസൻ, ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, പണ്ഡിറ്റ്ജി നാഷനൽ ഫൗണ്ടേഷൻ ചെയർമാൻ ഡി. ഗീതാകൃഷ്ണൻ, എൻ.സി.പി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം താമരക്കുളം സലിം, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എം. അൻസാറുദ്ദീൻ തുടങ്ങിയവരും അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.