ചവറ: വർഷങ്ങളായി തരിശ് കിടന്ന പാടം കർഷകക്കൂട്ടായ്മയിൽ കതിരണിഞ്ഞപ്പോൾ വിളവെടുപ്പ് ഉത്സവമായി. ചവറ മടപ്പള്ളി കുമ്പഴ പാടത്തെ ഏഴ് ഏക്കറിെല നെൽകൃഷിയാണ് വിളവെടുത്തത്. പ്രദേശവാസികളായ ദേവകീ മന്ദിരത്തിൽ ഭദ്രൻ പിള്ള, ശ്രീരാഗത്തിൽ ഗോപാലകൃഷ്ണപിള്ള, വിജയ മന്ദിരത്തിൽ ഉണ്ണികൃഷ്ണ പിള്ള എന്നിവർ ചേർന്നാണ് വിജയകരമായി നെൽകൃഷി നടത്തിയത്. കൃഷിഭവെൻറ കൂടി സഹായം ലഭ്യമായതോടെ വിളവ് നൂറുമേനിയായി. ഉമ ഇനത്തിലെ വിത്താണ് നട്ടത്. കൊയ്ത്തിനാളെ കിട്ടാതായതോടെ ജില്ല കൃഷിഭവെൻറ കൊയ്ത്ത് യന്ത്രം എത്തിച്ചാണ് വിളവെടുത്തത്. എൻ. വിജയൻപിള്ള എം.എൽ.എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ ഗീത, കൃഷി ഓഫിസർ പ്രീത, ഗ്രാമപഞ്ചായത്തംഗം ജി.ആർ. ഗീത എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.