ദേശീയപാതയിൽ സുന്ദരകാഴ്ച ഒരുക്കി ഒരു പാലം കൂടി

പുനലൂർ: ദേശീയപാത 744 ൽ സുന്ദരകാഴ്ച ഒരുക്കി റെയിൽവേയുടെ പുതിയ ഒരു പാലത്തി​െൻറ (ബയ്ഡക്ടർ) നിർമാണം കൂടി പൂർത്തിയാകുന്നു. പുനലൂർ--ചെങ്കോട്ട ബ്രോഡ്ഗേജിൽ വനമധ്യേ തെന്മല എം.എസ്.എല്ലിലാണ് പുതിയപാലം പൂർത്തിയാകുന്നത്. ഈ മേഖലയിൽ വാഹനത്തിലും ട്രെയിനിലും യാത്ര ചെയ്യുന്നവരെ ഹരംപിടിപ്പിക്കുന്ന തെന്മല പതിമൂന്ന് കണ്ണറ പാലത്തിന് അടുത്താണ് പുതിയ പാലവും വരുന്നത്. നേരത്തേ ഉണ്ടായിരുന്ന മീറ്റർ ഗേജ് മാറ്റി ബ്രോഡ്ഗേജ് ആക്കിയതോടെ ലൈനിലെ വളവുകൾ ഒഴിവാക്കാനും വീതി കൂട്ടാനും ഉദ്ദേശിച്ചാണ് പുതിയ പാലം നിർമിച്ചത്. ഇതിനായി പടിഞ്ഞാറുനിന്ന് പാറ തുരന്ന് പുതിയ തുരങ്കവും സ്ഥാപിച്ചു. അമ്പത് മീറ്ററോളം വരുന്ന തുരങ്കത്തിൽനിന്ന് പാത എത്തുന്നത് പുതിയ പാലത്തിലും തുടർന്ന് കിഴക്ക് ഭാഗത്തെ പഴയ തുരങ്കത്തിലുടെ പതിമൂന്ന് കണ്ണറ പാലത്തിലുമാണ്. ദേശീയപാതയോട് തൊട്ടുരുമിയാണ് നൂറുമീറ്ററോളം ദൂരം വരുന്ന പുതിയ പാലമുള്ളത്. പാലത്തി​െൻറ പ്രധാന നിർമാണം പൂർത്തിയായതോടെ ഇതിലൂടെ പാളം സ്ഥാപിക്കലും കഴിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.