വെളിയം ഭാർഗവൻ അതുല്യനായ കമ്യൂണിസ്റ്റ് നേതാവ് -മുല്ലക്കര രത്നാകരൻ വെളിയം: ആദർശ രാഷ്ട്രീയത്തിെൻറ ഉത്തമമാതൃകയായ വെളിയം ഭാർഗവൻ അതുല്യനായ കമ്യൂണിസ്റ്റ് നേതാവായിരുെന്നന്ന് മുല്ലക്കര രത്നാകരൻ എം.എൽ.എ. അധികാര രാഷ്ട്രീയത്തിൽനിന്ന് അകലം സൂക്ഷിച്ച വെളിയം പൊതു പ്രവർത്തകർക്ക് മാതൃകയാണ്. തെളിമയാർന്ന പൊതുപ്രവർത്തനവും എളിമയാർന്ന ജീവിത ശൈലികളും കൊണ്ട് അദ്ദേഹം ജനമനസ്സുകളിൽ ഇടം നേടി. വെളിയം ഭാർഗവെൻറ നാലാം ചരമവാർഷികത്തിെൻറ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മധുമുട്ടറ അധ്യക്ഷത വഹിച്ചു. എസ്. വിനയൻ, ആർ. രാജേന്ദ്രൻ, ചക്കുവരയ്ക്കൽ ചന്ദ്രൻ, ജി. മോഹനൻ, സദാശിവൻപിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.