പുനലൂർ: കിഴക്കൻ മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പാലരുവിയിൽ സഞ്ചാരികൾക്ക് യാത്ര ചെയ്യാനായി പുതിയ രണ്ടു ബസുകൾ എത്തി. നിലവിൽ ഇക്കോ ടൂറിസത്തിെൻറ രണ്ട് മിനി ബസുകൾ വാടകക്കെടുത്താണ് പാലരുവി ജങ്ഷനിൽനിന്ന് നാലുകിലോമീറ്റർ അകലെയുള്ള വെള്ളച്ചാട്ടത്തിലേക്ക് വിനോദ സഞ്ചാരികളെ കൊണ്ടുപോയി തിരികെ എത്തിക്കുന്നത്. മുമ്പ് വിനോദ സഞ്ചാരികൾ എത്തിയിരുന്ന വാഹനങ്ങളിൽ ജലപാതത്തിൽ പോയി തിരികെ വരാമായിരുന്നു. എന്നാൽ, അപകടവും ഗതാഗതക്കുരുക്കും കണക്കിലെടുത്താണ് ഈ വർഷം സീസൺ ആരംഭിച്ചപ്പോൾ സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ചത്. സ്വകാര്യ വാഹനങ്ങൾ നിരോധിച്ചതിനെതിരെ നാട്ടുകാരായുള്ളവർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇവിടെത്തുന്ന എല്ലാവരെയും പാലരുവിയിൽ എത്തിക്കാനുള്ള വാഹന സകൗര്യം ഇെല്ലന്നായിരുന്നു ഇവരുടെ പ്രധാന ആക്ഷേപം. ഇതു കൂടി കണക്കിലെടുത്താണ് വനം അധികൃതർ രണ്ട് ബസുകൾ പുതുതായി വാങ്ങിയത്. രണ്ടു ബസിലുംകൂടി 78 പേർക്ക് യാത്രചെയ്യാനാകും. ഒരു ബസിന് 14.85 ലക്ഷം രൂപയായാണ് വില. ഏജൻറുമാരെ ഒഴിവാക്കി ഓൺലൈൻ ബുക്കിങ്ങിലൂടെ ബസ് വാങ്ങിയതിനാൽ രണ്ടു ബസിനുകൂടി 10 ലക്ഷത്തോളം രൂപ ലാഭം ഉണ്ടായതായി ആര്യങ്കാവ് റേഞ്ച് ഒാഫിസർ ജിയാസ് ജമാലുദ്ദീൻ ലബ്ബ പറഞ്ഞു. ബസുകൾ എത്തിയതോടെ പാലരുവിയിലേക്കുള്ള യാത്രാ ക്ലേശം പരിഹരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ഇനി ഒരു ബസുകൂടി അടുത്തുതന്നെ എത്തും. ബസ്കൂലി ഉൾപ്പെടെ പാലരുവിയിൽ മുതിർന്നവർക്ക് 40 രൂപയും കുട്ടികക്ക് 30 രൂപയുമാണ് ഫീസ് ഇൗടാക്കുന്നത്. ഗാന്ധിജയന്തി ദിനത്തിൽ മന്ത്രി കെ. രാജു പുതിയ ബസ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.