പുനലൂർ: നഗരത്തിലെ വൺവേയായ വെട്ടിപ്പുഴ എം.എൽ.എ റോഡ് തകർന്നത് ഗതാഗതം ദുരിതത്തിലാക്കി. അഞ്ചൽ റോഡിലെ വെട്ടിപ്പുഴയിൽനിന്നാരംഭിക്കുന്ന ഒന്നര കിലോമീറ്ററോളം വരുന്ന ഈ റോഡ് ദേശീയപാതയിൽ ചെമ്മന്തൂർ ജങ്ഷനിലാണ് അവസാനിക്കുന്നത്. ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഈ റോഡിലൂടെയാണ് പലപ്പോഴും വാഹനങ്ങളും കടത്തിവിടുന്നത്. പുനലൂർ ടൗണിലെ കല്ലടയാറ്റിൽനിന്ന് കുണ്ടറയിലേക്ക് വെള്ളമെത്തിക്കാനുള്ള പൈപ്പ് ലൈൻ റോഡിെൻറ മധ്യത്തിലൂടെയാണ് കടന്നുപോകുന്നത്. വളരെ പഴക്കമുള്ള ഈ ലൈൻ ഇടക്കിടെ പൊട്ടിയൊഴുകുന്നതാണ് റോഡ് തകരാൻ കാരണം. പലയിടത്തും കുഴികളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. കൂടാതെ, മെറ്റലും ടാറും ഇളകി റോഡിൽതന്നെ ഉയർന്നുകിടക്കുന്നതും അപകടത്തിന് ഇടയാക്കുന്നുണ്ട്. പൈപ്പ് ലൈൻ റോഡിെൻറ വശത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ജല അതോറിറ്റി ഇതുവരെ പരിഗണിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.