വേതന അഡ്വാൻസ് നൽകാത്തതിനെതിരെ എം.എസ് പ്ലാൻറിന് മുന്നിൽ പ്രതിഷേധം

ചവറ: രണ്ട് വർഷമായി തൊഴിലില്ലാത്ത കോവിൽതോട്ടം ഖനന മേഖലയിൽ തൊഴിലാളികൾ ശമ്പള അഡ്വാൻസ് ആവശ്യപ്പെട്ട് കെ.എം.എം.എൽ എം.എസ് പ്ലാൻറിന് മുന്നിൽ പ്രതിഷേധവുമായെത്തി. ഓണത്തിന് മുൻകൂർ വേതനം വേണമെന്നാവശ്യപ്പെട്ടെങ്കിലും കമ്പനി നൽകിയിരുന്നില്ല. കോവിൽതോട്ടം ദേവാലയ തിരുനാളിന് മുമ്പായി നൽകാമെന്ന് അറിയിച്ചെങ്കിലും കമ്പനി അധികൃതർ വാഗ്ദാനം പാലിച്ചില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. ഇതിനെ തുടർന്നാണ് സംയുക്ത തൊഴിലാളി യൂനിയൻ പ്രതിഷേധവുമായെത്തിയത്. മാനേജ്മ​െൻറ് പ്രതിനിധികൾ ട്രേഡ് യൂനിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ ബുധനാഴ്ച വേതന കുടിശ്ശികയുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കാമെന്ന ധാരണയിൽ സമരം അവസാനിപ്പിച്ചു. വിവിധ ട്രേഡ് യൂനിയൻ പ്രതിനിധികളായ നെൽസൺ തോമസ്, ആൻറണി മരിയാൻ, ലെനിൻ, റോബിൻസൺ, ജോർജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.