കല്ലട ജലോത്സവ മുദ്രക്ക് കാൽനൂറ്റാണ്ട്

* ആദരവുമായി സംഘാടകസമിതി കൊല്ലം: കൊക്കിൽ ഒലിവിലക്കതിരും ശിരസ്സിൽനിന്ന് ഉയർന്നുനിൽക്കുന്ന ചുണ്ടൻ വള്ളങ്ങളെപ്പോലെയുള്ള തൂവലുകളുമായി കല്ലട ജലോത്സവത്തി​െൻറ ഭാഗ്യമുദ്രയായ സമാധാനത്തി​െൻറ പ്രാവ് പറന്നുതുടങ്ങിയിട്ട് കാൽ നൂറ്റാണ്ട്. കാലത്തെ അതിജീവിച്ച ആ സുവർണമുദ്രക്ക് ആദരവുമായി കല്ലട ജലോത്സവ സംഘാടകസമിതി കലക്ടറേറ്റിൽ സംഘടിപ്പിച്ച ചടങ്ങ് ഓർമകളുടെ സമാഗമമായി. 92ൽ ലോഗോ രൂപകൽപന ചെയ്തത് പ്രമുഖ ചിത്രകാരനും ഡിസൈനറുമായ യു.എം. ബിന്നിയാണ്. കാക്കനാടനും ജയപാലപ്പണിക്കരുമടങ്ങിയ വിധിനിർണയസമിതിയാണ് നിരവധി എൻട്രികളിൽനിന്ന് ഇത് തെരഞ്ഞെടുത്തത്. ഗൾഫ് യുദ്ധം ആശങ്ക വിതച്ച നാളുകളിലാണ് സമാധാനമെന്ന ആശയം തുന്നിച്ചേർത്ത ലോഗോ ജലോത്സവം സ്വന്തമാക്കിയത്. ലോഗോയുടെ പുനഃപ്രകാശനം കൊടിക്കുന്നിൽ സുരേഷ് എം.പി കോവൂർ കുഞ്ഞുമോൻ എം.എൽ.എക്ക് നൽകി നിർവഹിച്ചു. ഒക്ടോബർ ഒന്നിനാണ് ജലോത്സവം. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ജലകേളികളിലൊന്നായ കല്ലട ജലോത്സവം കൂടുതൽ മികവാർന്ന നിലയിൽ സംഘടിപ്പിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. യു.എം. ബിന്നിയെ അദ്ദേഹം പൊന്നാടയണിച്ച് ആദരിച്ചു. ജലോത്സവത്തിന് അർഹമായ സഹായങ്ങൾ സംസ്ഥാന സർക്കാറിൽനിന്ന് ലഭ്യമാക്കാൻ ഇടപെടൽ നടത്തുമെന്ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എ അറിയിച്ചു. സബ് കലക്ടർ ഡോ. എസ്. ചിത്ര ആമുഖ പ്രഭാഷണം നടത്തി. എ.ഡി.എം കെ. ആർ. മണികണ്ഠൻ, മൺറോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിനു കരുണാകരൻ, പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഞ്ജു, സംഘാടകസമിതി ചെയർമാൻ അഡ്വ. എം. ശിവപ്രസാദ്, ജനറൽ കൺവീനർ അഡ്വ. ബി. തൃദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കല്ലട ജലോത്സവം: രജിസ്ട്രേഷൻ ഇന്നുമുതൽ കൊല്ലം: കല്ലട ജലോത്സവത്തി​െൻറ ചുണ്ടൻ വള്ളങ്ങളുടെ രജിസ്േട്രഷൻ ചൊവ്വാഴ്ച തുടങ്ങും. രാവിലെ 10ന് ആരംഭിക്കുന്ന രജിസ്േട്രഷൻ 23ന് വൈകീട്ട് അഞ്ചിന് അവസാനിക്കും. ജലമേളയുടെ സ്വാഗതസംഘം ഓഫിസ് മൺറോതുരുത്ത് ഗ്രാമപഞ്ചായത്ത് ഓഫിസിൽ സബ് കലക്ടർ ഡോ. എസ്. ചിത്ര ചൊവ്വാഴ്ച രാവിലെ 10ന് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.