കൊല്ലം: കാർഷിക മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യെപ്പട്ട് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ 25ന് രാജ്ഭവന് മുന്നിലും ജില്ല കേന്ദ്രങ്ങളിലും നടക്കുന്ന കർഷക മാർച്ചിന് മുന്നോടിയായി 14ന് അരൂരിൽ നിന്നാരംഭിച്ച ദക്ഷിണ മേഖല പ്രചാരണജാഥ 20ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കാർഷികോൽപന്നങ്ങൾക്ക് ഉൽപാദന ചെലവും അതിെൻറ 50 ശതമാനവും ചേർത്ത തുക താങ്ങുവിലയായി നിശ്ചയിക്കുക, എം.എസ്. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക, റബറിെൻറ വിലത്തകർച്ചക്ക് പരിഹാരം കാണുക, റബറിന് 200 രൂപ താങ്ങുവില നിശ്ചയിക്കുക, കേരളത്തോടുള്ള കേന്ദ്ര സർക്കാറിെൻറ അവഗണന അവസാനിപ്പിക്കുക, വെട്ടിക്കുറച്ച റേഷൻ അരി, പഞ്ചസാര, മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കേരളകർഷക സംഘം, കിസാൻ സഭ, കർഷക കോൺഗ്രസ് (എസ്), കേരള കർഷക ഫെഡറേഷൻ, കെ.എസ്.കെ.എസ്, കുട്ടനാട് വികസന സമിതി, ഹൈറേഞ്ച് സംരക്ഷണ സമിതി തുടങ്ങിയ സംഘടനകളാണ് സംയുക്ത കർഷക സമിതിക്ക് നേതൃത്വം നൽകുന്നത്. വാർത്തസമ്മേളനത്തിൽ ജാഥാ മാനേജർ ഒാമല്ലൂർ ശങ്കരൻ, ജോയിക്കുട്ടി ജോസ്, എൻ.എസ്. പ്രസന്നകുമാർ, സലിം കുമാർ ചമ്പക്കുളം എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.