കൊല്ലം: കൂട്ടിക്കട അഷ്റഫിെൻറ നിര്യാണത്തിൽ . കൊല്ലത്തിെൻറ പൊതുമണ്ഡലത്തിൽ വലിയ വിടവാണ് കൂട്ടിക്കട അഷ്റഫിെൻറ നിര്യാണത്തിലൂടെ സംഭവിച്ചതെന്ന് സൗഹൃദ വേദി ചെയർമാൻ ഫാ. ഡോ. ഭാനുസാമുവൽ അനുശോചന കുറിപ്പിൽ അറിയിച്ചു. സാമൂഹിക സൗഹാർദത്തിനും മതമൈത്രിക്കും വേണ്ടി ഒരുമയുടെ ജനറൽ സെക്രട്ടറിയായിരുന്ന കൂട്ടിക്കട അഷ്റഫിെൻറ കർമപരിപാടികൾ ഉൗർജസ്വലതയോടെ മുന്നോട്ടുകൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. എസ്. സുവർണകുമാർ, ഫാ. സുകുൻ ജോസഫ് ലിയോൺ, പി.എച്ച്. മുഹമ്മദ്, മോഹൻദാസ്, എസ്. അനീഷ്, ഇർഫാൻ, ഹനീഷ്, അൻവർ എന്നിവരും അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.