ജനങ്ങളെ കൊള്ളയടിക്കുന്നത് എസ്.ബി.ഐ അവസാനിപ്പിക്കണം- ^നാഷനല്‍ ലേബര്‍ യൂനിയന്‍

ജനങ്ങളെ കൊള്ളയടിക്കുന്നത് എസ്.ബി.ഐ അവസാനിപ്പിക്കണം- -നാഷനല്‍ ലേബര്‍ യൂനിയന്‍ കരുനാഗപ്പള്ളി: ജനങ്ങളെ കൊള്ളയടിക്കുന്നത് എസ്.ബി.ഐ അവസാനിപ്പിക്കണമെന്ന് നാഷനല്‍ ലേബര്‍ യൂനിയന്‍ ജില്ല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കുടുംബശ്രീ, തൊഴിലുറപ്പ് ജോലികള്‍, വിദ്യാർഥികള്‍ എന്നിവര്‍ക്കായാണ് സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ 1000 രൂപ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ഈടാക്കുകയാണ്. ഈ കൊള്ള അവസാനിപ്പിക്കണം. ഇത്തരം കൊള്ളരുതായ്മക്കെതിരെ നാഷനല്‍ ലേബര്‍ യൂനിയന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കൺവെൻഷൻ അറിയിച്ചു. ഐ.എന്‍.എല്‍ ദേശീയ ട്രഷറര്‍ ഡോ. എ.എ. അമീന്‍ ഉദ്ഘാടനം ചെയ്തു. നാഷനല്‍ ലേബര്‍ യൂനിയന്‍ ജില്ല പ്രസിഡൻറ് യു.എ. സലാം അധ്യക്ഷതവഹിച്ചു. എന്‍.എല്‍.യു സംസ്ഥാന ജനറൽ സെക്രട്ടറി സുബൈര്‍ പടുപ്പ് മുഖ്യപ്രഭാഷണം നടത്തി. നാഷനല്‍ ലേബര്‍ യൂനിയന്‍ അംഗത്വ വിതരണം സംസ്ഥാന പ്രസിഡൻറ് എ.ടി. മുസ്തഫയും എന്‍.വൈ.എല്‍ ദേശീയ കണ്‍വീനര്‍ ഫാദില്‍ അമീനും നിര്‍വഹിച്ചു. ഇബ്രാഹിം വയനാട്, എ.എം. ഷെരീഫ്, സാലിഹ് ആലപ്പുഴ, കണ്ണാടിയില്‍ നസീര്‍, അബ്ദുല്‍ സലാം അല്‍ഹന, ഹുസൈന്‍ഹാജി, സുലൈമാന്‍കുഞ്ഞ് എരിയപുരം, സെഞ്ച്വറി നിസാര്‍, സൈനുദ്ദീന്‍ ആദിനാട്, നാഷനല്‍ യൂത്ത് ലീഗ് കണ്‍വീനര്‍മാരായ ഷഫീഖ് വെറ്റമുക്ക്, ആഷിഖ് കോഴിക്കോട്, അനസ്, നാഷനല്‍ വുമന്‍സ് ലീഗ് മണ്ഡലം പ്രസിഡൻറ് റസീന നിയാസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.