ഇടതുപക്ഷത്തിന് തനിച്ച് ബി.ജെ.പിയെ ചെറുക്കാൻ കഴിയില്ല^ കാനം രാജേന്ദ്രൻ

ഇടതുപക്ഷത്തിന് തനിച്ച് ബി.ജെ.പിയെ ചെറുക്കാൻ കഴിയില്ല- കാനം രാജേന്ദ്രൻ *കോൺഗ്രസ് നടപ്പാക്കിയ സാമ്പത്തികനയങ്ങളെ എതിർക്കുമ്പോൾതന്നെ വർഗീയതയെ ചെറുക്കാൻ എല്ലാവരും യോജിക്കേണ്ടിയിരിക്കുന്നു കൊല്ലം: ഇടതുപക്ഷത്തിന് മാത്രമായി ബി.ജെ.പിയെ ചെറുക്കാൻ കഴിയില്ലെന്നും മതേതര ജനാധിപത്യ കാഴ്‌ചപ്പാടുള്ള എല്ലാ കക്ഷികളുടെയും കൂട്ടായ്‌മ ഇതിന് അനിവാര്യമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സി.പി.ഐ ജില്ല കമ്മിറ്റി സംഘടിപ്പിച്ച വെളിയം ഭാർഗവൻ അനുസ്‌മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നടപ്പാക്കിയ സാമ്പത്തികനയങ്ങളെ എതിർക്കുമ്പോൾതന്നെ വർഗീയതയെ ചെറുക്കാൻ എല്ലാവരും യോജിക്കേണ്ടിയിരിക്കുന്നു. ഒരിക്കലും യോജിക്കില്ലെന്ന് കരുതിയ ലോകശക്തികൾ ഒന്നിച്ചുനിന്നാണ് രണ്ടാം ലോകയുദ്ധത്തിൽ ഫാഷിസത്തെ പരാജയപ്പെടുത്തിയത്. നിലവിലെ സാഹചര്യങ്ങളെ നേരിടാൻ കൂട്ടായ്‌മ അനിവാര്യമാണ്. സി.പി.ഐയുടെ ഈ നിലപാട് മറ്റ് കക്ഷികളും സ്വീകരിക്കേണ്ടിവരും. സി.പി.എമ്മും സി.പി.ഐയും മാത്രമാണ് ഇടതുപക്ഷമെന്ന നിലയിൽ യോജിച്ച് പ്രവർത്തിക്കുന്നത്. ഇരുപാർട്ടികൾക്കും പുറത്തുള്ള ആയിരക്കണക്കിന് ഇടതുപക്ഷ മനസ്സുകളെയും കൂടി ഒന്നിച്ചിരുത്താൻ കഴിയുന്ന രാഷ്ട്രീയം രൂപമെടുക്കണം. എല്ലാ മതത്തിൽ ഉള്ളവരെയും ഒരുമിച്ചിരുത്തുന്നതാണ് മതനിരപേക്ഷതയെന്ന ധാരണ ചിലർക്കുണ്ട്. മതനിരപേക്ഷത എന്നത് സർവമത സമ്മേളനമല്ലെന്ന് ഇത്തരക്കാർ മനസ്സിലാക്കണം. രാഷ്ട്രീയത്തിന് രാഷ്ട്രീയത്തി​െൻറ വഴിയും മതത്തിന് മതത്തി​െൻറ വഴിയുമാണ്. ദിവസം ചെല്ലുംതോറും കൂടുതൽ വലത്തേക്ക് നീങ്ങുന്ന എൻ.ഡി.എ സർക്കാർ ഭരണഘടനയെയും ജനാധിപത്യത്തെയും അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ബ്ലൂ വെയിൽ ഗെയിം കളിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണിവർ. ക്രൂഡ് ഓയിൽ വില കുറഞ്ഞാലും കൂടിയാലും രാജ്യത്ത് ഇന്ധനവില മുകളിലേക്ക് ഉയരുകയാണ്. ഇന്ധന വിലവർധന കൃഷിക്കും വ്യവസായത്തിനും വേണ്ടിയാണെന്ന് പറയുന്നവർ രാജ്യത്തെ കർഷക പ്രക്ഷോഭങ്ങളും കർഷക ആത്മഹത്യകളും കാണുന്നില്ല. ഹിറ്റ്ലറെയും മുസോളിനിയെയും അനുകരിക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസും ബി.ജെ.പിയുമാണ് ജനങ്ങളുടെ മുഖ്യശത്രുക്കളെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി എൻ. അനിരുദ്ധൻ അധ്യക്ഷതവഹിച്ചു. ജില്ല അസി. സെക്രട്ടറി കെ. ശിവശങ്കരൻനായർ, ജില്ല എക്‌സിക്യൂട്ടിവ് അംഗങ്ങളായ ജി. ലാലു, ഹണി ബെഞ്ചമിൻ, എസ്. വേണുഗോപാൽ, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.