പത്തനാപുരം: ആദിവാസി ഊരുകളില്‍ ശൈശവ വിവാഹം പതിവാകുന്നു. ഇതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നുമില്ല. അച്ചന്‍കോവില്‍, മുള്ളുമല, പാടം, കിഴക്കേ വെള്ളംതെറ്റി തുടങ്ങിയ ഗിരിവര്‍ഗ കോളനികളില്‍ ശൈശവ വിവാഹവും പ്രായപൂര്‍ത്തിയാകാത്ത അമ്മമാരുടെ എണ്ണവും വർധിച്ചിട്ടും പ്രമോട്ടര്‍മാരോ അധികൃതരോ അറിഞ്ഞ മട്ടില്ല. യഥാസമയം ആദിവാസി മേഖലയിലെ പ്രശ്നങ്ങള്‍ അധികൃതരെ അറിയിക്കേണ്ട പ്രമോട്ടര്‍മാരുടെ സേവനം കിഴക്കന്‍ മേഖലയില്‍ ഫലപ്രദമല്ലെന്നും ആക്ഷേപമുണ്ട്. രണ്ടു മാസം മുമ്പ് പതിനാലുകാരി വിവാഹിതയായ സംഭവമാണ് ഒടുവിലത്തേത്. ജൂലൈ വിവാഹിതയായെങ്കിലും കഴിഞ്ഞ ദിവസമാണ് സംഭവം പുറംലോകമറിയുന്നത്. ഒമ്പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിപ്പിച്ചതാണ് ഒടുവിലെ സംഭവം. മൂന്നു മാസം മുമ്പ് വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതും ഇവിടെ തന്നെയാണ്. ചെമ്പനരുവി മുള്ളുമല സ്വദേശിനിയായ പെണ്‍കുട്ടിയാണ് ശൈശവ വിവാഹത്തിനിരയായത്. പാടം കിഴക്കേ വെള്ളംതെറ്റി ഗിരിജന്‍ കോളനി നിവാസി രാജേഷ് (24) ആണ് വിവാഹം കഴിച്ചത്. സംശയം തോന്നിയ നാട്ടുകാര്‍ അലിമുക്ക് വാര്‍ഡ് അംഗത്തിെൻറ സഹായത്തോടെ ചൈൽഡ് ലൈൻ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നിർദേശപ്രകാരം പൊലീസ് കേസെടുത്തു. ഇവർ മാസങ്ങളായി ഇരു വീട്ടുകാരുടെയും അറിവോടെ താമസിച്ചുവരികയായിരുന്നു. 12 വയസ്സുകാരി പ്രസവിച്ചതും കിഴക്കന്‍ മേഖലയിലാണ്. ഉള്‍നാടന്‍ കോളനികളിലോ ആദിവാസി മേഖലകളിലോ പെണ്‍കുട്ടികളുടെ സുരക്ഷിതനായി ഒരു പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. പോക്സോ നിയമപ്രകാരവും ശൈശവവിവാഹ നിരോധന നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ മാതാപിതാക്കളെയും രാജേഷിനെയും അടക്കം പുനലൂർ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.