ബസിൽ കുഴഞ്ഞുവീണ യാത്രക്കാരനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു

കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസിൽ കുഴഞ്ഞുവീണ യാത്രക്കാരനെ ബസിൽ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തിങ്കളാഴ്ച രാവിലെ 10 ഒാടെയായിരുന്നു സംഭവം. ചാത്തന്നൂർ ഡിപ്പോയിൽനിന്ന് കൊട്ടാരക്കരയിലേക്ക് വന്ന വേണാട് സർവിസിലാണ് യാത്രക്കാരൻ കുഴഞ്ഞുവീണത്. പരുത്തിയിറയിൽനിന്ന് കയറിയ വേങ്ങുവിള വീട്ടിൽ ഷാജി (52) ആണ് ഓടനാവട്ടത്ത് എത്തിയപ്പോൾ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട് ബസിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ഇതേ ബസിൽ തന്നെ ഷാജിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. റേഷൻ വ്യാപാരിയായ ഷാജി സെപ്ലെ ഓഫിസിലേക്ക് വരുംവഴിയാണ് ബസിൽവെച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.