തിരുവനന്തപുരം: പ്രഫ.എൻ. കൃഷ്ണപിള്ളയുടെ 101ാം ജന്മവാർഷികദിനത്തിൽ അദ്ദേഹത്തിെൻറ 'ഭഗ്നഭവനം' നാടകം ബുധനാഴ്ച പാളയത്തെ കൃഷ്ണപിള്ള സ്മാരകത്തിൽ അവതരിപ്പിക്കും. അതോടൊപ്പം കുട്ടികളുടെ ഗ്രന്ഥശാലയുടെ ഉദ്ഘാടനവും നിർവഹിക്കും. ചടങ്ങിൽ മന്ത്രിമാരായ ഡോ.ടി.എം. തോമസ് ഐസക്, എ.കെ. ബാലൻ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, നടൻ മധു, കവയിത്രി സുഗതകുമാരി, കാട്ടൂർ നാരായണപിള്ള തുടങ്ങിയവർ പങ്കെടുക്കും. പ്രഫ.എൻ. കൃഷ്ണപിള്ളയുടെ നാടകങ്ങളെ ആസ്പദമാക്കി ഡോ. എഴുമറ്റൂർ രാജരാജവർമ രചിച്ച 'കൃഷ്ണായനം' നാടകം പ്രകാശനം ചെയ്യും. 1942ൽ ടാഗോർ വായനശാലയുടെ വാർഷികത്തോടനുബന്ധിച്ച് ആദ്യമായി വി.ജെ.ടി ഹാളിലാണ് ഭഗ്നഭവനം രംഗത്ത് അവതരിപ്പിച്ചത്. പി.കെ. വിക്രമൻനായർ സംവിധാനം ചെയ്ത നാടകത്തിൽ കൈനിക്കര കുമാരപിള്ള, എം.ജി. ഗോവിന്ദൻ കുട്ടിനായർ, തിക്കുറിശ്ശി സുകുമാരൻ നായർ, എസ്. ഗുപ്തൻ നായർ, ടി.ആർ. സുകുമാരൻ നായർ, പി.കെ. വേണുക്കുട്ടൻനായർ തുടങ്ങയവരാണ് അന്ന് അഭിനയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.