കിളിമാനൂർ: പൊരുന്തമൺ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രവാസി സംഘടനയായ 'നാട്ടൊരുമ'യുടെ ഓഫിസ് ഉദ്ഘാടനവും ചികിത്സ ധനസഹായ വിതരണവും നടന്നു. നാട്ടിൽ ചികിത്സക്ക് പണമില്ലാതെ കഴിയുന്ന അശരണരെ കണ്ടെത്തി സഹായിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. അർബുദ ബാധിതനായ പള്ളിമുക്ക് പള്ളിവിളാകത്ത് വീട്ടിൽ ലിസി, അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ ഉണ്ണി എന്നിവർക്കായി 2.35 ലക്ഷം രൂപ നൽകി. സമ്മേളനം ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ രവികുമാർ ഉദ്ഘാടനം ചെയ്തു. ഓഫിസ് ഉദ്ഘാടനം കിളിമാനൂർ സി.ഐ പ്രദീപ് കുമാറും, ധനസഹായത്തിെൻറ വിതരണോദ്ഘാടനം സോണിയാ മൽഹാറും നിർവഹിച്ചു. സെക്രട്ടറി അനീഷ് അധ്യക്ഷതവഹിച്ചു. പ്രസിഡൻറ് ഷൈനു, വൈസ് പ്രസിഡൻറ് പ്രവീൺ പഞ്ചായത്ത് അംഗങ്ങളായ ജയകുമാർ, അഞ്ജന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.