ഓച്ചിറ: വീട്ടുമുറ്റം വെടിപ്പാക്കിക്കൊണ്ടുനിന്ന വൃദ്ധയുടെ മാല പൊട്ടിച്ചോടിയ വിരുതനെ നാട്ടുകാർ പിടിച്ച് പൊലീസിലേൽപിച്ചു. ക്ലാപ്പന സ്വദേശി സോമദാസ് (60) ആണ് പിടിയിലായത്. ശനിയാഴ്‌ച രാവിലെയാണ് സംഭവം. ക്ലാപ്പന തെക്ക് ഇടിവെട്ടി അയ്യത്ത് ശാരദാമ്മയുടെ (85) രണ്ട് പവൻ മാലയാണ് സോമദാസ് പൊട്ടിച്ചോടിയത്. വൃദ്ധ ബഹളംവെച്ചപ്പോൾ പരിസരവാസികൾ ഓടിക്കൂടി ഇയാളുടെ പിന്നാലെ പാഞ്ഞു. ഗത്യന്തരമില്ലാതെ കുളത്തിൽ ചാടിയ ഇയാളെ നാട്ടുകാർ കുളത്തിൽചാടി പിടികൂടി. ഓച്ചിറ പൊലീെസത്തി കസ്റ്റഡിയിലെടുത്തെങ്കിലും മാല കണ്ടടുക്കാൻ കഴിഞ്ഞില്ല. മാല കുളത്തിൽ പോയതാകാമെന്നാണ് കരുതുന്നത്. സോമദാസിനെ ഞായറാഴ്ച കരുനാഗപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.