കിളിമാനൂർ: പൊതുപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന അന്തരിച്ച തട്ടത്തുമല എൻ. ബാഹുലേയെൻറ സ്മരണാർഥം ബാഹുലേയൻ മെമ്മോറിയൽ സാംസ്കാരിക വേദി ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഏഴു പേർക്കാണ് അവാർഡ്. രണ്ടുപേർക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്കാരങ്ങൾ നൽകുന്നതെന്ന് സെക്രട്ടറി ബി. ഹീരലാൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സേവനശ്രേഷ്ഠ പുരസ്കാരം മരണാനന്തര ബഹുമതിയായി കൈലാസംകുന്ന് പള്ളത്തിൽ വീട്ടിൽ രാമകൃഷ്ണപിള്ളക്ക് സമ്മാനിക്കും. മതസൗഹാർദത്തിനായി പ്രയത്നിച്ച വൈ. റഹിമിന് മരണാനന്തര ബഹുമതിയായി മതമൈത്രി പുരസ്കാരം സമ്മാനിക്കും. കേരള യൂനിവേഴ്സിറ്റി ഹിസ്റ്ററി വിഭാഗം മേധാവി ഡോ. എസ്. ഷറഫുദ്ദീനാണ് വിദ്യാ പുരസ്കാരം. മികച്ച നാടകപ്രവർത്തനത്തിനുള്ള പുരസ്കാരം എസ്. ശശികുമാറിനും, യങ് അച്ചീവ്മെൻറ് അവാർഡ് എസ്. സുലൈമാനും, നടന പുരസ്കാരം നാടകനടൻ എസ്. ഇസഹാക്കിനും, മികച്ച സഹകാരിക്കുള്ള പുരസ്കാരം കിളിമാനൂർ ഭൂപണയ ബാങ്ക് പ്രസിഡൻറ് എസ്. ജയചന്ദ്രനും സമ്മാനിക്കും. അവാർഡുകൾ ഒക്ടോബർ ഏഴിന് തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. എ. ഇബ്രാഹിം കുഞ്ഞ് ചെയർമാനും ജി. തുളസീധരൻ പിള്ള, എം. വിജയകുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ശിൽപവും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് അവാർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.