കിളിമാനൂര്‍: ബ്ലോക്ക് പഞ്ചായത്തിെൻറ നേതൃത്വത്തില്‍ ലൈഫ് പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പരിധിയിലെ എട്ട് പഞ്ചായത്തുകളിെല ഭവനരഹിതര്‍ക്കായി ഭവനസമുച്ചയങ്ങൾ നിർമിക്കും. ഇതിന് തണ്ണീർത്തടങ്ങള്‍, വയലുകള്‍ എന്നിവ നികത്തിയതല്ലാത്തതും അമ്പത് സെൻറില്‍ കുറയാത്ത വാഹനം പ്രവേശിക്കുന്ന ജലലഭ്യതയുള്ളതുമായ കരപ്രദേശങ്ങള്‍ വിലക്ക് നല്‍കാന്‍ താല്‍പര്യമുള്ള വസ്തു ഉടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 25ന് മുമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ അപേക്ഷ നല്‍കണമെന്ന് പ്രസിഡൻറ് ശ്രീജാ ഷൈജുദേവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.