മോഷണക്കേസിൽ യുവാവ് അറസ്​റ്റിൽ

കല്ലറ: ആളില്ലാത്ത വീട്ടിൽ മോഷണം നടത്തിയ സംഭവത്തിൽ യുവാവിനെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. കല്ലറ വെള്ളംകുടി എ.കെ.ജി കോളനിയിൽ സജീറാണ് (26) അറസ്റ്റിലായത്. കല്ലറ കോട്ടൂർ പോങ്ങുവിള പുത്തൻവീട്ടിൽ മോഹനൻ ആശാരിയുടെ വീട്ടിലെ ജനൽ തകർത്താണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇലക്ട്രിക് ഉപകരണങ്ങൾ അടക്കം കവർന്നിരുന്നു. പ്രതിയുടെ വീട്ടിൽനിന്ന് മോഷണവസ്തുക്കൾ കണ്ടെടുത്തതായി എസ്.ഐ നിയാസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.