കുണ്ടറ: കോൺഗ്രസ് ഭരിക്കുന്ന കുണ്ടറ ഗ്രാമപഞ്ചായത്ത് സർവിസ് സഹകരണ ബാങ്ക് നമ്പർ 401ൽ പ്രസിഡൻറിനെതിരെ കോൺഗ്രസ് അംഗം തന്നെ നൽകിയ അവിശ്വാസപ്രമേയം ചർച്ചക്കെടുക്കുകയും വോട്ടിങ് നടക്കുകയും ചെയ്തു. ബാങ്ക് പ്രസിഡൻറ് കല്ലുംപുറം മാമച്ചനെതിരെ എക്സിക്യൂട്ടിവ് അംഗം കുണ്ടറ സുബ്രഹ്മണ്യമാണ് അവിശ്വാസം നൽകിയിരുന്നത്. കുണ്ടറ സുബ്രഹ്മണ്യത്തിെൻറ അംഗത്വം തന്നെ നിയമപരമല്ലെന്നും അത് അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് ബാങ്ക് പ്രസിഡൻറ് ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിലാണ് അവിശ്വാസം ചർച്ചക്കെടുക്കുകയും വോട്ടിങ് നടക്കുകയും ചെയ്താലും ഫലം കോടതിയുടെ തീർപ്പ് ഉണ്ടാകുന്നതുവരെ തടഞ്ഞുവെക്കാനും ഹൈകോടതി ഉത്തരവിട്ടത്. ഈ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച നടന്ന അവിശ്വാസപ്രമേയചർച്ചയും തുടർനടപടികളുടെ ഫലവും തടഞ്ഞുവെച്ചത്. കൊല്ലം സഹകരണ അസി. രജിസ്റ്റാർ ഓഫിസ് സൂപ്രണ്ട് വേണുവും സഹകരണ ഇൻസ്പെക്ടർ ആൽഫ്രഡും നടപടികൾ നിയന്ത്രിച്ചു. കുണ്ടറ സുബ്രഹ്മണ്യം അവിശ്വാസപ്രമേയം അവതരിപ്പിച്ചു. തുടർന്ന് രഹസ്യവോട്ടെടുപ്പ് നടന്നു. കോടതി നിർദേശത്തെ തുടർന്ന് ബാലറ്റുകൾ സീൽചെയ്ത് ഉദ്യോഗസ്ഥർ കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.