ആദ്യവിളി മഞ്ചേരിക്കാര​േൻറത്​; ശരിയാക്കുമെന്ന്​ മന്ത്രിയുടെ ഉറപ്പ്​

*പൊതുമരാമത്തി​െൻറ പരാതിപരിഹാര സെല്ലിൽ വിളിയുടെ പ്രവാഹം തിരുവനന്തപുരം: പൊതുമരാമത്ത് റോഡുകളെക്കുറിച്ച് മന്ത്രി ജി. സുധാകരന് ആദ്യ പരാതിയുമായെത്തിയത് മഞ്ചേരി സ്വദേശി. സംശയമൊന്നും വേണ്ട കൃത്യമായ നടപടിയെടുക്കുമെന്ന് മന്ത്രിയുടെ ഉറപ്പും. പരാതിപരിഹാരസെല്ലി​െൻറ ഉദ്ഘാടനം നിർവഹിച്ചശേഷമാണ് മന്ത്രി പരാതികൾ നേരിട്ട് കേട്ടത്. മഞ്ചേരി നിയോജകമണ്ഡലത്തിലെ ആമയൂരിലെ വെള്ളക്കെട്ട് സംബന്ധിച്ച് അബ്ദുല്ലയാണ് ആദ്യം വിളിച്ചത്. പേരും മണ്ഡലവും ചോദിച്ചറിഞ്ഞശേഷം ഇക്കാര്യങ്ങൾ ബന്ധപ്പെട്ട എക്സിക്യൂട്ടിവ് എൻജിനീയർക്ക് കൈമാറുന്നതായും എൻജിനീയർ താങ്കളെ വിളിക്കുമെന്നും മന്ത്രി മറുപടി നൽകി. പദ്ധതി ഉദ്ഘാടനം ചെയ്ത് നിമിഷങ്ങൾക്കകം വിളിയുടെ പ്രവാഹമായി. റോഡുകളെക്കുറിച്ചായിരുന്നു പരാതികളേറെയും. ഇതിനിടെ, മന്ത്രിയുടെ ജില്ലയായ ആലപ്പുഴയിൽനിന്ന് മുഖ്യമന്ത്രിയുടെ ധനസഹായം തേടിയും വിളിവന്നു. മുഖ്യമന്ത്രിയെ ബന്ധപ്പെടാനുള്ള വഴികൾ മന്ത്രി പറഞ്ഞുകൊടുത്തു. കെ.എസ്.ടി.പിയുടെ വെള്ളയമ്പലത്തെ ഓഫിസിലാണ് എല്ലാ പ്രവൃത്തിദിനങ്ങളിലും 18004257771 എന്ന നമ്പരിലൂടെ പരാതികള്‍ സ്വീകരിക്കുന്നത്. മാസത്തിലെ ആദ്യ ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നരമുതൽ നാലരവരെയാണ് മന്ത്രി നേരിട്ട് പരാതി കേൾക്കുക. പരാതി കേൾക്കാൻ രണ്ടു ഷിഫ്റ്റുകളിലായി നാലു ജീവനക്കാർ ഒാഫിസിലുണ്ടാകും. പരാതിക്കാര​െൻറ പേരും ഫോൺ നമ്പറും രേഖപ്പെടുത്തും. ബന്ധപ്പെട്ട എൻജിനീയർക്ക് പരാതിക്കാര​െൻറ േഫാൺ നമ്പർ കൈമാറും. പരാതിക്കാര​െൻറ ആവശ്യം പരിഹരിച്ച് എൻജിനീയർ തിരിച്ചുവിളിക്കുന്നതരത്തിലാണ് സംവിധാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.