തിരുവനന്തപുരം: സംസ്ഥാന വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈന് നേരെയുണ്ടായ ഭീഷണിയെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. വനിതകൾക്കെതിരെ അതിക്രമങ്ങളും പീഡനങ്ങളും വർധിക്കുേമ്പാൾ പ്രതികരിക്കേണ്ട വനിത കമീഷൻ അധ്യക്ഷക്കെതിരെ ഭീഷണിയുണ്ടാകുന്നത് ഗൗരവമായി കാണണമെന്ന് ആരോഗ്യ-നിയമസംരക്ഷണ പ്രതികരണവേദി ചെയർമാൻ പി.കെ. രാജു സമർപ്പിച്ച പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.