ഇക്കോ ടൂറിസത്തിലെ ചിത്രശലഭ പാർക്ക് കാടുമൂടി

പുനലൂർ: ദിവസവും നൂറുകണക്കിന് സഞ്ചാരികളെത്തുന്ന തെന്മല ഇക്കോടൂറിസത്തിലെ ചിത്രശലഭ പാർക്ക് അറ്റകുറ്റപ്പണി ഇല്ലാത്തതിനാൽ കാടുകയറി നാശമാകുന്നു. സംസ്ഥാനത്തെ തന്നെ അപൂർവം സ്വാഭാവിക ചിത്രശലഭ പാർക്കുകളിലൊന്നായ ഇവിടെ വിനോദത്തിലുപരി വിജ്ഞാനവും ലഭിക്കുന്നതിനാൽ വിദ്യാർഥികളും ഗവേഷകരുമടക്കം നിരവധിപേരാണ് എത്തുന്നത്. എന്നാൽ, വർഷങ്ങൾക്ക് മുമ്പ് പാർക്ക് തുടങ്ങുമ്പോഴാണ്ടായിരുന്നതിൽനിന്ന് കൂടുതലായി സൗകര്യം ഏർപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. കൂടാതെ, ആകർഷണമാക്കാനും നപടിയില്ല. അപൂർവയിനം ചിത്രശലഭങ്ങളുടെ സംഗമകേന്ദ്രമായ ഇവിടെ ഇവകൾക്ക് വേണ്ടവിധം ആവാസവ്യവസ്ഥയില്ലാത്തതുകാരണം പലതും അപ്രത്യക്ഷമായി. നിലവിൽ നാട്ടിൽ സാധാരണയായുള്ള ചിത്രശലഭങ്ങളാണുള്ളത്. ഓരോ ശലഭങ്ങൾക്കും അനുയോജ്യമായിട്ടുള്ള പൂച്ചെടികളും മറ്റും ഇല്ലാതായതാണ് ഇതിന് കാരണം. രണ്ട് ഏക്കറിലധികം സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന പാർക്കിൽ പലയിടത്തും കാടുമൂടിയതിനാൽ ചെടികൾ ഏതാണന്നുപോലും തിരിച്ചറിയാനാകുന്നില്ല. ഇതുകാരണം ചിത്രശലഭങ്ങളുടെ ശത്രുക്കളായുള്ള പലതരം ചെറുജീവികളും പാർക്കിൽ വർധിച്ചിട്ടുണ്ട്. സന്ദർശകർക്ക് ആവശ്യമായ വിവരങ്ങൾ നൽകാൻ പ്രാപ്തമായ ഗൈഡുകളുടെ അഭാവവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.