തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിെൻറ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സാംസ്‌കാരികകൂട്ടായ്മ സംഘടിപ്പിക്കുമെന്ന് യുവജനക്ഷേമ ബോര്‍ഡ് വൈസ് പ്രസിഡൻറ് പി. ബിജു വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 6.30ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ചേരുന്ന പ്രതിഷേധകൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമ ബോര്‍ഡും കേരള സര്‍വകലാശാല യൂനിയനും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കക്ഷിഭേദമന്യേ ഈ അരുംകൊലക്കെതിരെ അണിചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍ കൃഷ്ണജിത്തും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.