തിരുവനന്തപുരം: മലപ്പുറത്തെ പാസ്പോർട്ട് ഒാഫിസ് കോഴിക്കോേട്ടക്ക് മാറ്റാനുള്ള തീരുമാനത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസികൾക്ക് എറെ േദ്രാഹകരമാണ് ഈ തീരുമാനം. യാത്ര അസൗകര്യങ്ങളും ഭൂമിശാസ്ത്രപരമായ പരിമിതികളുംമൂലം ഇപ്പോൾതന്നെ ദുരിതമനുഭവിക്കുന്ന മലപ്പുറം നിവാസികൾക്ക് ഈ തീരുമാനം ഏറെ ബുദ്ധിമുട്ടുണ്ടാകുമെന്നും ഇത്തരം നടപടികൾനിന്ന് കേന്ദ്രസർക്കാർ പിന്തിരിഞ്ഞില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.