ട്രെയിനിന്​ നേരെ കല്ലേറ്​; യാത്രക്കാരിക്ക്​ പരിക്ക്​

ഇരവിപുരം: മയ്യനാടിനും ഇരവിപുരത്തിനും മധ്യേ ട്രെയിനിന് നേരേയുണ്ടായ കല്ലേറിൽ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട സ്വദേശി മിനി(43)ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റിന് നേരെയായിരുന്നു കല്ലേറ്. പരിക്കേറ്റ യാത്രക്കാരിയെ കൊല്ലത്തെത്തിച്ച് പ്രഥമശുശ്രൂഷ നൽകി. റെയിൽവേ െപാലീസും ആർ.പി.എഫും ഇരവിപുരം പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.