* രേഖകൾ സമർപ്പിക്കാൻ വീണ്ടും നോട്ടീസ് തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് നിർണയത്തിന് ഫീ െറഗുലേറ്ററി കമ്മിറ്റിക്ക് പല കോളജുകളും സമർപ്പിച്ചത് അപൂർണമായ രേഖകൾ. ആവശ്യമായ രേഖകൾ ഉടൻ സമർപ്പിക്കാൻ ആവശ്യപ്പെട്ട് സമിതി ചെയർമാൻ ജസ്റ്റിസ് രാജേന്ദ്രബാബു കോളജുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. രേഖകൾ സമർപ്പിക്കാനായി കോളജുകൾക്ക് അനുവദിച്ച സമയം സെപ്റ്റംബർ 13 ആയിരുന്നു. ഇൗ സമയം ബുധനാഴ്ച പൂർത്തിയായപ്പോൾ ഭൂരിഭാഗം കോളജുകളും രേഖകൾ സമർപ്പിച്ചിട്ടുണ്ട്. ഇങ്ങനെ സമർപ്പിച്ച രേഖകളാണ് പലതും അപൂർണമാണെന്ന് കണ്ടെത്തിയത്. കോളജുകൾ ആദായനികുതി വകുപ്പിന് സമർപ്പിച്ച സ്റ്റേറ്റ്മെൻറ് ഒാഫ് അക്കൗണ്ട്സ് ഉൾപ്പെടെ രേഖകൾ ഹാജരാക്കാൻ നിർദേശിച്ചാണ് സമിതി നോട്ടീസ് നൽകിയത്. സമർപ്പിച്ച രേഖകൾ പ്രകാരം ഇൗമാസം മുതൽ കോളജ് അധികൃതരെ വിളിച്ച് വിവരങ്ങൾ നേരിട്ട് ശേഖരിക്കും. അടുത്തമാസവും ഇൗ നടപടി തുടരും. ഒക്ടോബർ 30നകം നടപടികൾ പൂർത്തിയാക്കി ഫീസ് നിർണയം നടത്താനാണ് കമ്മിറ്റിയുടെ ശ്രമം. അഞ്ച് ലക്ഷം രൂപ ഫീസായും ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗാരൻറിയുമാണ് സുപ്രീംകോടതി അനുവദിച്ച താൽക്കാലിക ഫീസ് ഘടന. അന്തിമ ഫീസ് നിർണയിക്കുന്നതിെൻറ ഭാഗമായാണ് കമ്മിറ്റി കോളജുകളുടെ വരവ് ചെലവ് കണക്കുകൾ വിളിച്ച് പരിശോധിക്കുന്നത്. നേരത്തെ കമ്മിറ്റി നിശ്ചയിച്ച അഞ്ച് ലക്ഷം രൂപ ഫീസാണ് സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് മാറിമറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.