ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു

കാട്ടായിക്കോണം: ബാലഗോകുലം കാട്ടായിക്കോണം ബസ്തിയുടെ ആഭിമുഖ്യത്തില്‍ . നൂറിലേറെ കുട്ടികള്‍ രക്ഷാകര്‍ത്താക്കളോടൊപ്പം അണിനിരന്ന ശോഭായാത്രയും സംഘടിപ്പിച്ചിരുന്നു. വൈകുന്നേരം മടവൂര്‍പ്പാറ ശ്രീ മഹാദേവക്ഷേത്രത്തില്‍ നിന്നാരംഭിച്ച ഘോഷയാത്ര ശാസ്തവട്ടം, വാവറക്കോണം വഴി കാട്ടായിക്കോണം, മങ്ങാട്ടുകോണം ശ്രീ തമ്പുരാന്‍ദേവീ ക്ഷേത്രത്തില്‍ സമാപിച്ചു. വിനോബഭാവെ ജന്മജയന്തി സമ്മേളനം തിരുവനന്തപുരം: ആചാര്യ വിനോബഭാവെയുടെ 132ാം ജന്മജയന്തി സമ്മേളനം വിവിധ ഗാന്ധിയൻ സംഘടനകളുടെ നേതൃത്വത്തിൽ തൈക്കാട് ഗാന്ധിഭവനിൽ സംഘടിപ്പിച്ചു. ഗാന്ധിസ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണ​െൻറ അധ്യക്ഷതയിൽ കൂടിയ സമ്മേളനം പി. ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. അയ്യപ്പൻപിള്ള, ഡോ ശാന്താസദാശിവൻ, ഡോ. ഡി. മായ, ജി. സദാനന്ദൻ, കാട്ടായിക്കോണം ശശിധരൻ, ജി. ശ്രീകുമാർ, രുഗ്മിണി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. 'പച്ചമലയാളം' കോഴ്സ്: രജിസ്േട്രഷൻ ആരംഭിച്ചു തിരുവനന്തപുരം: തെറ്റില്ലാതെ മലയാളം വായിക്കാനും എഴുതാനും പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതമിഷ​െൻറ 'പച്ചമലയാളം' കോഴ്സിലേക്ക് രജിസ്േട്രഷൻ ആരംഭിച്ചു. ഈമാസം 30 വരെ രജിസ്റ്റർ ചെയ്യാം. രജിസ്േട്രഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 2000 രൂപയുമാണ്. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനങ്ങളിലെ ഹൈസ്കൂളുകളാണ് പഠനകേന്ദ്രം. നാല് മാസത്തെ കോഴ്സാണിത്. അപേക്ഷ, രജിസ്േട്രഷൻ ഫോറങ്ങൾ www.literacymissionkerala.orgൽ. ഫോൺ: 9961477376, 9447313183.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.