ഗൗരി ലങ്കേഷ് വധം ഫാഷിസത്തിെൻറ ഭീകരമുഖം -ആര്‍. രാജശേഖരന്‍ കരുനാഗപ്പള്ളി: ഗൗരി ലങ്കേഷ് വധത്തിലൂടെ ഫാഷിസത്തിെൻറ ഭീകര മുഖമാണ് വ്യക്തമായതെന്ന് കെ.പി.സി.സി നിർവാഹകസമിതി അംഗം ആര്‍. രാജശേഖരന്‍. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗൗരി ലങ്കേഷ് വധത്തെ യോഗം അപലപിച്ചു. യോഗത്തില്‍ കൃഷ്ണന്‍കുട്ടിനായര്‍, കെ.ജി. രവി, ചിറ്റുമൂല നാസര്‍, മുനമ്പത്ത് വഹാബ്, എച്ച്. സലീം, കെ.കെ. സുനില്‍കുമാര്‍, രമാ ഗോപാലകൃഷ്ണന്‍, ആര്‍. ശശിധരന്‍പിള്ള, ടോമി എബ്രഹാം, ടി.പി. സലീംകുമാര്‍, ബോബന്‍ ജി. നാഥ്, എസ്. സദാശിവന്‍, ജനാര്‍ദനന്‍പിള്ള, സുഭാഷ് ബോസ്, സെവന്തികുമാരി, ഡി. ചിദംബരന്‍, കുന്നേല്‍ രാജേന്ദ്രന്‍, രമണന്‍, ജയകുമാര്‍, സോമന്‍പിള്ള, എം.കെ. വിജയഭാനു, പന്തപ്ലാവില്‍ ഗോപാലകൃഷ്ണപിള്ള, മഠത്തിനേത്ത് വിജയന്‍, സി.പി. പ്രിന്‍സ്, ഗിരിജാ രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 'സോറി, പൊലീസുകാർ ഭവന സന്ദർശനത്തിലാണ്...' ചവറ: ഭവന സന്ദർശനം നടത്തി വിവരം ശേഖരിക്കാനുള്ള ദൗത്യം ജനമൈത്രി പൊലീസിനെ ഏൽപിച്ചതാടെ സ്റ്റേഷനുകളിലും ആവശ്യത്തിന് പൊലീസുകാർ ഇല്ലാത്ത അവസ്ഥ. നേരത്തേ കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ എന്നിവർ ചെയ്തിരുന്ന വിവര ശേഖരണമാണ് പരിഷ്കാരത്തിെൻറ ഫലമായി ജനമൈത്രി പൊലീസിനെ ഏൽപിച്ചത്. ഇതുമൂലം പല പൊലീസ് സ്റ്റേഷനുകളിലും പരാതിയുമായി ചെന്നാൽ അതു പരിഹരിക്കാൻ പോലും പൊലീസില്ലാത്ത അവസ്ഥയാണ്. എസ്.ഐ ഉൾപ്പെടെയുള്ളവരാണ് വിവര ശേഖരണത്തിനായി പോകേണ്ടത്. വലിയ അപകടങ്ങൾ ഉണ്ടായാൽപ്പോലും പൊലീസുകാരുടെ സേവനം കിട്ടാത്ത അവസ്ഥയാെണന്ന് പരാതിയുണ്ട്. ക്രമസമാധാനം നില നിർത്തേണ്ട പൊലീസുകാരെ വിവര ശേഖരണത്തിന് നിയമിച്ചത് ശരിയായ നടപടിയെല്ലന്നും പഴയതു പോലെ ഇതിന് അംഗൻവാടി ജീവനക്കാരെ ഏൽപിക്കണമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി സന്തോഷ് തുപ്പാശ്ശേരി പറഞ്ഞു. ദിവസം 100 വീടുകൾ സന്ദർശിച്ച് ഉടമസ്ഥെൻറ പേര്, വീട് വാടകയാണോ, എത്ര അംഗങ്ങൾ, ജോലി, വാഹനങ്ങളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്ന ജോലിയാണ് പൊലീസിനെ ഏൽപിച്ചിട്ടുള്ളത്. പരാതി പറയാൻ വിളിച്ചാലും എല്ലാവരും ഭവന സന്ദർശത്തിലാണ് എന്ന മറുപടിയാണ് സ്റ്റേഷനുകളിൽനിന്ന് ലഭിക്കുന്നത്. ഈ അധിക ഉത്തരവാദിത്തം കാരണം പല പൊലീസ് സ്റ്റേഷനുകളുടെയും പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.