തിരുവനന്തപുരം: മൽസെവ എവ്ഗിനിയ. കേരള സന്ദർശനത്തിനെത്തിയ നിമിഷങ്ങളിൽ മനസ്സിൽ തട്ടിയ മുഖങ്ങളും ദൃശ്യങ്ങളുമാണ് മൽസെവ മനോഹരചിത്രങ്ങളാക്കി മാറ്റിയത്. കേരളീയ മുഖങ്ങളുടെ സവിശേഷ ശക്തിയുടെ ചിത്രീകരണമായി അവരുടെ 18 ചിത്രങ്ങൾ. ഭർത്താവിനെ മോഡലാക്കിയും ചിത്രങ്ങൾ തീർത്തിരിക്കുന്നു മൽസെവ. ഏറെ ഇഷ്ടപ്പെടുന്ന പ്രിയ എഴുത്തുകാരൻ ദസ്തയേവിസ്കിക്കൊപ്പം അദ്ദേഹത്തിെൻറ ജീവിതം മലയാളത്തിൽ നോവലാക്കിയ പെരുമ്പടവം ശ്രീധരെൻറയും മുഖം വരച്ചു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവർ പ്രദർശനം കാണാനെത്തി. അഭിനന്ദനത്തിനൊപ്പം റഷ്യൻ സന്ദർശന നിമിഷങ്ങളും മൽസെവയോട് പങ്കുെവച്ചാണ് യെച്ചൂരി പ്രദർശന വേദി വിട്ടത്. പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയും ഒപ്പമുണ്ടായിരുന്നു. മേയർ വി.കെ. പ്രശാന്ത് പ്രദർശനം ഉദ്ഘാടനം ചെയ്തു. ഭൂരിഭാഗവും റഷ്യയിൽ െവച്ച് വരച്ചവയാണ്. വരകളിൽ പുതുനിറക്കൂട്ടുകൾ സമ്മാനിച്ച കേരളം ഒരിക്കലും മറക്കാൻ കഴിയാത്തതാണെന്ന് മൽസെവ പറഞ്ഞു. 14 വരെയാണ് പ്രദർശനം. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെയാണ് പ്രദർശന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.