വാർഷികവും മെഡിക്കൽ ക്യാമ്പും

കിളിമാനൂർ: തേക്കിൻകാട് മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ രണ്ടാംവാർഷികാഘോഷത്തി​െൻറ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനം നഗരൂർ ഗ്രാമപഞ്ചായത്തംഗം പ്രിയരജ്ഞിനി നിർവഹിച്ചു. ക്ലബ് സെക്രട്ടറി സജീവ് ശിവപുരം അധ്യക്ഷത വഹിച്ചു. സൗജന്യ ഷുഗർ, ബി.പി പരിശോധനകളിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ബക്രീദ്-ഓണം ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്തു. സമാപനസമ്മേളനം ഡോ. കെ.വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പ്രിയരജ്ഞിനി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജി. ഹരികൃഷ്ണൻ നായർ, സജീവ് ശിവപുരം, എസ്. ഷാജഹാൻ, കുടിയേല ശ്രീകുമാർ, സലിം, ഗിരികുമാർ, ശശിധരക്കുറുപ്പ്, കെ.എം രാജേന്ദ്രൻ, പ്രിയദർശിനി ജനക്ഷേമവികസനസമിതി പ്രസിഡൻറ് എം.എസ് ജുനൈദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.