യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം-; രണ്ടുപേർ പിടിയിൽ

അഞ്ചൽ: പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ട് യുവാക്കളെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. പനച്ചവിള വൃന്ദാവനം മുക്ക്സ്വദേശി ജോബിൻ (23), അഞ്ചൽ ഗവ. ആശുപത്രിക്ക് സമീപം താമസിക്കുന്ന ഗോകുൽ (25) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ പത്തോടെയാണ് സംഭവം. അഞ്ചൽ ഗവ. ഈസ്റ്റ് സ്‌കൂളിന് സമീപം സഹപാഠിയായ യുവാവിനോടൊപ്പം പെൺകുട്ടി കാറിൽ സംസാരിച്ചിരിക്കവെ ജോബിനും ഗോകുലും ചോദ്യംചെയ്യുകയായിരുന്നു. തുടർന്ന് ഭീഷണിപ്പെടുത്തി സഹപാഠിയെ കാറിൽനിന്ന് ബലംപ്രയോഗിച്ച് ഇറക്കിവിട്ടശേഷം പെൺകുട്ടിയേയും കൊണ്ട് ഗോകുൽ കാറോടിച്ച് പോയി. പിന്നാലെ സുഹൃത്തിനെ ബൈക്കി​െൻറ പിന്നിലിരുത്തി ജോബിൻ പുനലൂർ ഭാഗത്തക്ക് കുറേദൂരം ഓടിച്ചുപോയെങ്കിലും കാറിനെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് സുഹൃത്തിനെ കരവാളൂരിന് സമീപം ഇറക്കിവിട്ട ശേഷം വീണ്ടും ബൈക്കോടിച്ച് പോയി. പെൺകുട്ടി നിലവിളിച്ച് ബഹളംവെക്കുകയും ചാടാൻശ്രമിക്കുകയും ചെയ്യുന്നതിനിടെ കാർനിർത്തുകയും പെൺകുട്ടി രക്ഷപ്പെടുകയും ചെയ്തു. വീട്ടിലെത്തിയ പെൺകുട്ടി മാതാവിനേയും കൂട്ടി അഞ്ചൽ പൊലീസ് സ്റ്റേഷനിലെത്തി പരാതിനൽകുകയായിരുന്നു. എസ്.ഐ പി.എസ്. രാജേഷി​െൻറ നേതൃത്വത്തിലാണ് വൈകീട്ട് അഞ്ചോടെ പ്രതികളെ പിടികൂടിയത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.