റോഹിങ്ക്യൻ അഭയാർഥികൾക്ക് കേന്ദ്രസർക്കാർ നീതി ഉറപ്പു വരുത്തണം –റാവുത്തർ ഫെഡറേഷൻ

കൊല്ലം: ജന്മനാട്ടിൽനിന്ന് ജീവരക്ഷാർഥം ഇന്ത്യയിലേക്ക് അഭയാർഥികളായി എത്തിയ റോഹിങ്ക്യൻ മുസ്ലിംകളോട് കേന്ദ്ര സർക്കാർ നീതി പുലർത്തണമെന്നും താൽക്കാലിക സംരക്ഷണം ഉറപ്പുവരുത്തണമെന്നും റാവുത്തർ ഫെഡറേഷൻ സംസ്ഥാന സെക്രേട്ടറിയറ്റ് കേന്ദ്ര സർക്കാറിനോട് അഭ്യർഥിച്ചു. റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരായ മനുഷാവകാശലംഘനങ്ങൾക്കെതിരെ അന്തർദേശീയ മനുഷാവകാശ സംഘടനയും യു.എൻ രക്ഷാസമിതിയും അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് പെരുവന്താനം മുഹമ്മദ് ഹനീഫ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ റിപ്പോർട്ടും പ്രമേയങ്ങളും അവതരിപ്പിച്ചു. എച്ച്. മീരാസാഹിബ്, തൈക്കൂട്ടത്തിൽ സക്കീർ, എ. ഖാജാഹുസൈൻ, കെ.എസ്. അലിഅക്ബർ, അബ്ദുൽ അസീസ്, ഹബീബ് റാൻ പന്തളം, അബു പാലക്കാടൻ, കെ.എം. സെയ്ദുമുഹമ്മദ്, മുജീബ് റാൻ, പ്രഫ. ബഷീർഖാൻ, അബ്ദുൽ ഫത്താഹ്, എസ്. ഷാജഹാൻ, എം.എച്ച്. ബദറുദ്ദീൻ, െറജി മഷൂർ, സലിം പെരിനാട്, കമറുദ്ദീൻ മുണ്ടുതറ, ഇബ്രാഹീംകുട്ടി റാവുത്തർ കുമളി, എബ്രയിൽ ബഷീർ റാവുത്തർ, അബ്ദുൽ റഷീദ്, നൂറുദ്ദീൻ റാവുത്തർ, പി.എസ്. സൈനുദ്ദീൻ, ഖാസിം റാവുത്തർ, സാബു എസ്. ഖാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.