അന്തർ സംസ്​ഥാന ബുള്ളറ്റ് മോഷണസംഘത്തെ പിടികൂടി

തിരുവനന്തപുരം: . വർക്കല പാളയംകുന്ന് സ്വദേശികളായ സഫീർ, അനീസ്, വർക്കല ചിലക്കൂർ സ്വദേശി ഷിബി എന്നിവരെയാണ് സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. കൊട്ടാരക്കര സ്വദേശിയായ ജോസി​െൻറ ബുള്ളറ്റ്, തൃശൂർ വലപ്പാട് സ്വദേശി നിഖിലി​െൻറയും തൃശൂർ പുതുക്കാട് സ്വദേശികളുടെയും ബുള്ളറ്റും ബൈക്കും ഇവർ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. മോഷ്ടിച്ച ബൈക്കുകൾക്ക് ഇവരുടെ സുഹൃത്തുക്കളുടെ ബുള്ളറ്റി​െൻറ നമ്പർ പ്ലേറ്റും ആർ.സി ബുക്കി​െൻറ കോപ്പിയും സംഘടിപ്പിച്ച് വിൽപന നടത്തുന്നതാണ് രീതി. ഇത്തരത്തിൽ ബൈക്കുകൾ വിൽക്കുന്നതായി സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ നിയോഗിച്ച ഷാഡോ ടീം അംഗങ്ങളാണ് പ്രതികളെ പിടികൂടിയത്. ബുള്ളറ്റ് ആവശ്യം ഉണ്ടെന്ന് വ്യാജേന ഇവരെ സമീപിച്ചാണ് വലയിലാക്കിയത്. ഇതുകൂടാതെ കാറുകൾ വാടകക്കെടുത്തശേഷം ഫൈനാൻസ് ഇട്ട് വൻ തുകകൾ കബളിപ്പിച്ചിരുന്നതായും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഡി.സി.പി ജി. ജയദേവി‍​െൻറ മേൽനോട്ടത്തിൻ കൺേട്രാൾ റൂം എ.സി.പി സുരേഷ് കുമാർ .വി, എസ്.ഐ മുഹമ്മദ് ഷാഫി, ഷാഡോ എസ്.ഐ സുനിൽ ലാൽ, ഷാഡോ ടീം അംഗങ്ങൾ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.