തിരുവനന്തപുരം: ആയുർവേദ ജീവനക്കാർക്ക് പുതുക്കി നിശ്ചയിച്ച മിനിമം വേതനം ഉടൻ നടപ്പാക്കണമെന്ന് ഒാൾ ഇന്ത്യ ആയുർവേദ എംപ്ലോയീസ് തെറപ്പിസ്റ്റ് അസോസിയേഷൻ ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. മുൻകാല പ്രാബല്യത്തോടെ 2013 മുതൽ നടപ്പാക്കാൻ ഗവൺമെൻറ് നിർദേശിച്ചിട്ടും പുതുക്കിയ വേതനം നൽകാൻ അധികൃതർ തയാറാകാത്തതിൽ യോഗം പ്രതിഷേധിച്ചു. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പിനും ലേബർ ഒാഫിസർമാർക്കും പരാതി നൽകിയതായും അറിയിച്ചു. കരമന നവകേരള സെൻററിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് ഷാജൻകാവിട് അധ്യക്ഷതവഹിച്ചു. പി.ബി. ജയപ്രകാശ്, പി.കെ. അഭിലാഷ്, എൻ. രാജഗോപാല പ്രഭു, കെ. അജിത്, അഗസ്ത്യൻ ഉത്രംകോട് എന്നിവർ സംസാരിച്ചു. കെ. ബാബു സ്വാഗതവും എൻ.വി. ധനേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.