ഭക്ഷണപ്പൊതിവിതരണം ചെയ്​തു

തിരുവനന്തപുരം: ബീമാപള്ളി എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആർ.സി.സിയിൽ രണ്ടായിരത്തിൽപരം ഭക്ഷണപ്പൊതി വിതരണം ചെയ്തു. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് രോഗശമനത്തിനുവേണ്ടി പ്രാർഥനയും നടത്തി. അബ്ദുൽ അസീസ് മുസ്ലിയാർ, എം. ഇക്ബാൽ, എം.കെ. അഷ്റഫ് മുസ്ലിയാർ, അബ്ദുറസാഖ് മന്നാനി, റസൂൽഷാ മുസ്ലിയാർ, മുനീർ മഹ്ളരി, നഹാസ് മുസ്ലിയാർ, യാസീൻ മുസ്ലിയാർ, സക്കീർ ഹുസൈൻ മുസ്ലിയാർ, ഖമറുദ്ദീൻ മുസ്ലിയാർ, പ്രിൻസ് മാഹീൻ, അൽ അമീൻ മുസ്ലിയാർ, കബീർ എന്നിവർ പ്രാർഥനാ സംഗമത്തിൽ പെങ്കടുത്തു. ഡോ.എ. സമ്പത്ത് എം.പി യു.കെയിലേക്ക് തിരുവനന്തപുരം: യു.കെയിലെ വിവിധ മലയാളി സംഘടനകളുെട പരിപാടികളിൽ പെങ്കടുക്കുന്നതിനായി ഡോ. എ. സമ്പത്ത് എം.പി യു.കെയിലേക്ക് തിരിച്ചു. സേവനം യു.കെയുെട 163ാമത് ശ്രീനാരായണ ഗുരുജയന്തി ആഘോഷ പരിപാടികളിലും വിവിധ മലയാളി സംഘടനകളുടെ ഒാണാഘോഷ പരിപാടികളിലും എം.പി പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.