റേഡിയോ ഗ്രാമമായി പന്മന പഞ്ചായത്ത്

ചവറ: ഇനി ദിവസം മുഴുവൻ പന്മന ഗ്രാമപഞ്ചായത്തിലെ വീടുകളിൽ മുഴങ്ങുന്നത് റേഡിയോയിൽനിന്നുള്ള ശബ്ദമായിരിക്കും. പന്മന ഗ്രാമപഞ്ചായത്തിനെ റേഡിയോ ഗ്രാമമാക്കുക എന്ന പദ്ധതിയുടെ ഭാഗമായി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കറുകത്തല ഇസ്മായിലാണ് റേഡിയോ ഇല്ലാത്ത കുടുംബങ്ങൾക്ക് വാങ്ങി നൽകിയത്. പരിപാടി എൻ. വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെ. അനിൽ അധ്യക്ഷതവഹിച്ചു. തിരുവനന്തപുരം ആകാശവാണി േപ്രാഗ്രാം ഓഫിസർ മുരളീധരൻ തഴക്കര മുഖ്യപ്രഭാഷണം നടത്തി. കരുനാഗപ്പള്ളി എം.എഫ്.എം റേഡിയോ എക്സിക്യൂട്ടിവ് ഡയറക്ടർ അനിൽ മുഹമ്മദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അഷറഫ് ഖാൻ, കൊച്ചിൻ കോഓപറേഷൻ റിട്ട. ചീഫ് എൻജിനീയർ ഡി. ബാബുരാജ്, ജനപ്രതിനിധികളായ അനിൽ ഭരതൻ, ഉമാദേവി, നാസിമുദ്ദീൻ, വാർഡ് വികസന സമിതി കൺവീനർ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. 'അമ്മക്കൊരു ഓണക്കോടി' നൽകി എൻ.എസ്.എസ് പ്രവർത്തകർ പന്മന: മാതൃത്വത്തി​െൻറ മഹനീയത വിളിച്ചോതി 'അമ്മക്കൊരു ഓണക്കോടി' നൽകി എൻ.എസ്.എസ് പ്രവർത്തകർ. പന്മന മനയിൽ ശ്രീബാലഭട്ടാരക വിലാസം സംസ്കൃത സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റി​െൻറ നേതൃത്വത്തിലാണ് അമ്മമാർക്ക് ഓണക്കോടി വിതരണം ചെയ്തത്. എൻ. വിജയൻപിള്ള എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. അമ്മമാരെ സ്നേഹിക്കുന്ന തലമുറ പുരോഗതിയുടെ പടവുകൾ കയറുമെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡൻറ് കന്നയിൽ നിസാറുദ്ദീൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എസ്. ശോഭ മുഖ്യ പ്രഭാഷണം നടത്തി. ജനപ്രതിനിധികളായ വരവിള നിസാർ, അഹമ്മദ് മൻസൂർ, എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർ ഡോ. ഡി. അരവിന്ദൻ നാലുകണ്ടത്തിൽ എന്നിവർ സംസാരിച്ചു. ആർ. അഭിജിത്, രാജ്കൃഷ്ണൻ, സംഗീത, ഹരീഷ്മ അനിൽ, അഖിലേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. തെരഞ്ഞെടുത്ത 50 അമ്മമാർക്കാണ് ഓണക്കോടി നൽകിയത്. ശാഖ വാർഷികവും കുടുംബസംഗമവും കൊല്ലം: കേരള തണ്ടാൻ മഹാസഭ ശാഖ വാർഷികവും കുടുംബസംഗമവും യൂനിയൻ സെക്രട്ടറി എൻ. രഘുനാഥൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കേരളപുരം ശ്രീദാസൻ മുതിർന്ന പൗരന്മാരെ ആദരിച്ചു. കൗൺസിലർ ഭാർഗവൻ പഠനോപകരണ വിതരണം നടത്തി. ഭാരവാഹികൾ: വി. സുരേന്ദ്രൻ പാണൻറയ്യം, എ. തുളസീധരൻ (പ്രസി.), വി. മുരുകൻ, ജി. ശ്രീപതി (സെക്ര.), എൻ. രാജൻ, വദനൻ (വൈസ് പ്രസി.), വി. രാജീവ്, വിജയകുമാർ (ജോ. സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.