ട്രെയിനിൽ കടത്താൻ ശ്രമിച്ച 14 ലിറ്റർ വിദേശമദ്യം പിടികൂടി

പാറശ്ശാല: തമിഴ്നാട്ടിൽനിന്ന് ട്രെയിൻ മാർഗം കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 14 ലിറ്റർ വിദേശ നിർമിത മദ്യം പാറശ്ശാല റെയിൽവേ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മധുര പാണ്ടിക്കോവിൽ സ്ട്രീറ്റിൽ സെയ്ദ് കബീറിനെ (45 ) പൊലീസ് അറസ്റ്റ് ചെയ്തു. ഓണത്തിനോടനുബന്ധിച്ച് കേരളത്തിലേക്ക് മദ്യംകടത്താൻ സാധ്യതയുെണ്ടന്ന രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യംപിടികൂടിയത്. മധുര -പുനലൂർ പാസഞ്ചർ ട്രെയിനിലാണ് മദ്യം കൊണ്ടുവന്നത്. പിടികൂടിയ മദ്യത്തിന് അറുപത്തിനായിരത്തിലധികം രൂപ വിലയുെണ്ടന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കാപ്ഷൻ വിദേശമദ്യവുമായി പിടിയിലായ യുവാവ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.