മത്സ്യത്തൊഴിലാളി തൂങ്ങിമരിച്ചനിലയിൽ

ചവറ: മത്സ്യത്തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീണ്ടകര പുത്തൻതുറ ബേക്കറി ജങ്ഷന് സമീപം ചന്ദ്രമംഗലത്ത് ട്രിബിളിയാണ് (41) മരിച്ചത്. കഴിഞ്ഞ 31 മുതൽ ഇയാളെ ജോലിക്ക് കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഞായറാഴ്ച സന്ധ്യയോടെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യ പ്രവീണ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതി​െൻറ മനോവിഷമത്തിലായിരുന്നു ഇദ്ദേഹമെന്ന് പറയപ്പെടുന്നു. ഒറ്റക്കാണ് ഈ വീട്ടിൽ താമസമെന്ന് പൊലീസ് പറഞ്ഞു. ഏക മകൻ വിനായകൻ (12) ബന്ധുവീട്ടിലാണ് താമസിക്കുന്നത്. വീട്ടിനുള്ളിൽനിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് അയൽക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച ചവറ പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ച് പോസ്റ്റ്മോർട്ടം നടത്തും. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കംകാണുമെന്ന നിഗമനത്തിലാണ് പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.