പത്തനാപുരം: നോട്ടുക്ഷാമവും ഇൻറർനെറ്റ് തകരാറും ദുരിതത്തിലാക്കിയത് സ്റ്റേറ്റ് ഫാമിങ് കോർപറേഷെൻറ നൂറുകണക്കിന് തൊഴിലാളികളെയാണ്. ഇത്തവണ മുതലാണ് ഫാമിങ് കോർപറേഷൻ തൊഴിലാളികളുടെ വേതനം ബാങ്ക് അക്കൗണ്ട് വഴി ആക്കിയത്. എന്നാൽ, ഇന്ത്യൻ ബാങ്ക് ശാഖകളിൽ ആവശ്യത്തിന് പണമെത്താതിരുന്നതും ഇൻറർനെറ്റ് തകരാറും കാരണം അക്കൗണ്ടുകളിൽ പണം എത്താതായി. ഇതോടെ വേതനം ലഭിക്കാതെ ഫാമിങ് കോർപറേഷൻ തൊഴിലാളികളും ദുരിതത്തിലായി. ചെെന്നെ ഹെഡ് ഓഫിസിൽനിന്ന് പണം എത്താനുണ്ടായ കാലതാമസമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ബാങ്ക് ജീവനക്കാർ പറയുന്നു. എ.ടി.എമ്മുകളിലും പണമില്ല. ഒരാഴ്ചയായി ബാങ്കിൽ കാത്തുനിന്ന് തൊഴിലാളികൾ നിരാശരായി മടങ്ങുകയായിരുന്നു. പെരുന്നാൾ അവധി കഴിഞ്ഞ് ശനിയാഴ്ച രാവിലെ മുതൽ നല്ലതിരക്കാണ് ബാങ്കുകളിൽ അനുഭവപ്പെട്ടത്. വീണ്ടും തുടർച്ചയായ അവധിദിനങ്ങളാണ്. കഴിഞ്ഞതവണ വരെ തൊഴിലാളികളുടെ വേതനം എസ്റ്റേറ്റ് ഓഫിസുകൾ വഴിയാണ് വിതരണംചെയ്തിരുന്നത്. എന്നാൽ, ജി.എസ്.ടി പ്രകാരമാണ് വേതനം ബാങ്ക് വഴി ആക്കിയതെന്ന് മാനേജ്മെൻറ് പറയുന്നു. പെൻഷനും വേതനവും ബാങ്ക് വഴിയാക്കിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് തൊഴിലാളികൾ പറയുന്നു. ശനിയാഴ്ച വൈകിയും പണംകിട്ടാതായതോടെ തൊഴിലാളി കുടുംബങ്ങളുടെ ഓണാഘോഷത്തിന് നിറംമങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.