അഞ്ചൽ: അഞ്ചൽ ജനമൈത്രി പൊലീസ് സ്‌റ്റേഷനിലെ വനിത സിവിൽ പൊലീസ് ഓഫിസർമാർ സ്റ്റേഷൻ പരിധിയിലെ പഞ്ചായത്തുകളായ അലയമൺ, അഞ്ചൽ, ഇടമുളയ്ക്കൽ പഞ്ചായത്ത് ഒാഫിസുകളിലെത്തി പരാതികൾ സ്വീകരിക്കും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പൊലീസ് സ്റ്റേഷനുകളിലെത്തി പരാതിപ്പെടാൻ പലരും താൽപര്യം പ്രകടിപ്പിക്കാറില്ല. ഇതൊഴിവാക്കുന്നതിനാണ് പഞ്ചായത്ത് ഒാഫിസുകളിലെത്തി പരാതി നേരിട്ട് സ്വീകരിക്കുന്നത്. എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 10 മുതൽ 11 വരെ പരാതികൾ സ്വീകരിക്കും. വൻനേട്ടവുമായി സ്വാശ്രയ കർഷകവിപണി *ഏറം വിപണിയിൽ ഒരു ദിവസത്തെ വിറ്റുവരവ് 14 ലക്ഷം; ഉത്രാടം വരെ 24 മണിക്കൂറും പ്രവർത്തിക്കും -ചിത്രം - അഞ്ചൽ: മേഖലയിൽ ഏറ്റവും കൂടുതൽ പച്ചക്കറി ഉൽപന്നങ്ങൾ വിറ്റുവരവ് നടത്തുന്ന സ്വാശ്രയ കർഷകവിപണിയായി എഫ്.പി.സി.കെയുടെ നിയന്ത്രണത്തിലുള്ള ഏറം വിപണി മാറി. 14 ലക്ഷം രൂപയുടെ കാർഷികോൽപന്നങ്ങളാണ് കഴിഞ്ഞ ഒരുദിവസം കൊണ്ട് ഇവിടെ വിറ്റഴിക്കപ്പെട്ടത്. കാർഷികോൽപന്നങ്ങൾക്ക് ന്യായമായ വില കർഷകർക്ക് ലഭിക്കുന്നതിനാൽ, സമീപ പഞ്ചായത്തുകളിലുള്ള കർഷകരും ഇവിടെയാണ് ഉൽപന്നങ്ങളെത്തിക്കുന്നത്. ഉൽപന്നങ്ങളേറെയും ജൈവകൃഷിയിലൂടെ ഉൽപാദിപ്പിക്കുന്നതിനാൽ ആവശ്യക്കാരേറെയാണ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ എന്നീ സമീപ ജില്ലകളിൽനിന്ന് വ്യാപാരികളെത്തി മൊത്തക്കച്ചവടവും ആരംഭിച്ചിട്ടുണ്ട്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെത്തുന്ന പച്ചക്കറി ഉൽപന്നങ്ങളിൽ നല്ലൊരു പങ്കും ഏറം വിപണിയിൽ നിന്നുള്ളതാണ്. സ്വന്തം ബ്രാൻഡ് നെയിമിൽ ഗൾഫ് നാടുകളിലേക്ക് പച്ചക്കറി ഉൽപന്നങ്ങൾ കയറ്റുമതി നടത്തുന്നതിനും വിവിധഭാഗങ്ങളിൽ വിൽപനശാലകൾ ആരംഭിക്കുന്നതിനുമുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് റിവോൾവിങ് ഫണ്ട് ട്രസ്റ്റ് ബോർഡ് അംഗം കെ. ഷംസുദ്ദീൻ അറിയിച്ചു. ദുരിത ജീവിതങ്ങളിൽ സമൃദ്ധിയുടെ ഓണമെത്തിച്ച് ഓണക്കിറ്റ് വിതരണം ചവറ: രോഗം കൊണ്ടും സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടും അവശതയനുഭവിക്കുന്നവരുടെ കുടുംബങ്ങളിൽ സമൃദ്ധിയുടെ ഓണവിഭവങ്ങൾ സമ്മാനിച്ച് വിവിധകേന്ദ്രങ്ങളിൽ ഓണക്കിറ്റുകളും ചികിത്സാസഹായങ്ങളും വിതരണം ചെയ്തു. തേവലക്കര അയ്യൻകോയിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂനിറ്റിെൻറ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകൾ സമ്മാനിച്ചു. സ്കൂളിെൻറ പരിസരങ്ങളിൽനിന്നും തെരഞ്ഞെടുത്തവർക്കാണ് ഓണത്തിനൊരു സ്നേഹസമ്മാനം എന്ന പേരിൽ കിറ്റുകൾ നൽകിയത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശിവശങ്കരപിള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. മോഹനക്കുട്ടൻ അധ്യക്ഷതവഹിച്ചു. തെക്കുംഭാഗം ഗ്രാമപഞ്ചായത്തിെൻറയും സി.എച്ച്.സിയുടെയും നേതൃത്വത്തിൽ കിടപ്പിലായ രോഗികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു. യേശുദാസൻ അധ്യക്ഷതവഹിച്ചു. ചവറ സി.എച്ച്.സി ഓണവിരുന്ന് 2017 എന്ന പേരിൽ പാലിയേറ്റീവ് രോഗികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ശാലിനി ഉദ്ഘാടനം ചെയ്തു. പന്മന നെറ്റിയാട് പൗരസമിതിയുടെ നേതൃത്വത്തിൽ അർബുദ രോഗികൾക്ക് പോഷകാഹാര കിറ്റുകളും ചികിത്സാ ധനസഹായം, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവ നടത്തി. കെ.എം.എം.എൽ വെൽഫെയർ മാനേജർ അനിൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.