ബാലരാമപുരം: ബഹുജനസമിതിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ മൂന്നിന് വൈകീട്ട് ആറിന് ബാലരാമപുരത്ത് തിരുവോണ-മതേതര സംഗമം സംഘടിപ്പക്കും. ഡോ. ബിജു രമേശ് ഉദ്ഘാടനം ചെയ്യും. സമിതി രക്ഷാധികാരി മുൻ എം.എൽ.എ അഡ്വ. എസ്.ആർ. തങ്കരാജ് അധ്യക്ഷത വഹിക്കും. വിവിധമേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കും. ചികിത്സ സഹായവിതരണവും നടക്കും. കരമന-കളിയിക്കാവിള പാതവികസനം ഉടൻ നടപ്പാക്കണം ബാലരാമപുരം: കരമന-കളിയിക്കാവിള പാതയിലെ പ്രാവച്ചമ്പലം മുതൽ കൊടിനട വരെയുള്ള പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കണമെന്ന് ബഹുജന സമിതിയോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് എം. നിസ്താർ അധ്യക്ഷത വഹിച്ചു. ചെയർമാൻ അഡ്വ. എ.എൻ. പ്രേംലാൽ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.